ബാച്ച് ചാവക്കാട് പുനസംഘടിപ്പിച്ചു
Thursday, March 27, 2014 5:32 AM IST
അബുദാബി: അബുദാബിയിലെ ചാവക്കാട് നിവാസികളുടെ കൂട്ടായ്മയായ ബാച്ച് ചാവക്കാട് പുനസംഘടിപ്പിച്ചു. പ്രസിഡന്റ് എം.കെ. ഷറഫുദ്ദീന്‍, ജനറല്‍ സെക്രട്ടറി ബഷീര്‍ കുറുപ്പത്ത്, ട്രഷറര്‍ ബാബുരാജ് എന്നിവരുടെ നേതൃത്വത്തില്‍ 21 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു.

കക്ഷി രാഷ്ട്രീയവും ജാതി മത ചിന്തകള്‍ക്കും അതീതമായി, പ്രവാസ ലോകത്തെ ചാവക്കാട്ടുകാരുടെ ഉന്നമനം ലക്ഷ്യമാക്കി രൂപീകരിച്ച ബാച്ച് ചാവക്കാട് കൂട്ടായ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ നടന്നു. ബഷീര്‍ കുറുപ്പത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി നാസര്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

അബുദാബിയിലെ സാംസ്കാരിക സംഘടനകളുടെ തലപ്പത്ത് ചാവക്കാട്ടു കാരുടെ സജീവമായ സാന്നിധ്യമുള്ളത് പ്രശംസനീയമാണെന്നും ഗുരുവായൂര്‍ നിയോജക മണ്ഡല പരിധിയില്‍ ഉള്ള എല്ലാ പ്രവാസികളും ഈ കൂട്ടായ്മയുടെ അംഗങ്ങള്‍ ആവാന്‍ അര്‍ഹതയുള്ളവരാണെന്നും യോഗം വിലയിരുത്തി.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള