കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്‍ യുവജന വിഭാഗം പ്രവര്‍ത്തനോദ്ഘാടനം ഏപ്രില്‍ അഞ്ചിന്
Thursday, March 27, 2014 5:32 AM IST
ഷിക്കാഗോ: കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്റെ യുവജന വിഭാഗം പ്രവര്‍ത്തനോദ്ഘാടനം ഏപ്രില്‍ അഞ്ചിന് (ശനി) വൈകുന്നേരം ആറിന് മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ് മേരീസ് ക്നാനായ കാത്തലിക് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ ഫോമ ദേശീയ ജനറല്‍ സെക്രട്ടറി ഗ്ളാഡ്സണ്‍ വര്‍ഗീസ് ഉദ്ഘാടനം ചെയ്യും.

യുവജനമേളയുടെ ഭാഗമായി വിവിധ കലാപരിപാടികളും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. വൈവിധ്യമാര്‍ന്ന സ്റേജ് ഷോകള്‍ക്കു പുറമെ കേരളത്തിനിമയിലുള്ള നൃത്തങ്ങളും ഉണ്ടായിരിക്കും. ഷിക്കാഗോയിലെ എല്ലാ മലയാളി കുടുംബങ്ങളേയും ഈ യുവജനമേളയിലേക്ക് അസോസിയേഷന്‍ ജീന്‍ പുത്തന്‍പുരയ്ക്കലും ഡയറക്ടര്‍ ബിജി ഫിലിപ്പും മറ്റു ഭാരവാഹികളും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സച്ചിന്‍ സാജന്‍ ഉറുമ്പില്‍ 847 800 0050, അജിന്‍ ജോയി 630 401 7002, അമിത് ചാണ്ടി 847 997 1367.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം