സിനു മെറിന്‍ മാത്യുവിന് ദുബായ് സര്‍ക്കാരിന്റെ ഉന്നത ബഹുമതി
Thursday, March 27, 2014 5:31 AM IST
അബുദാബി: വിദ്യാഭ്യാസ രംഗത്തെ മികവിനുള്ള രാജ്യത്തെ ഏറ്റവും വലിയ ബഹുമതിയായ ദുബായ് സര്‍ക്കാറിന്റെ ഷേഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തും അവാര്‍ഡ് അബുദാബി സണ്‍റൈസ് സ്കൂളിലെ പ്ളസ്വണ്‍ വിദ്യാര്‍ഥിനി സിനു മെറിന്‍ മാത്യുവിന്. പാഠ്യ പാഠ്യേതര വിഷയങ്ങളിലുള്ള മികവാണ് സിനുവിനെ ഈ അവാര്‍ഡിന് അര്‍ഹയാക്കിയത്.

ചെങ്ങന്നൂര്‍ കോടുകുളഞ്ഞി വാലേത്ത് കിഴക്കേതില്‍ മാത്യു ചാണ്ടിയുടെയും ഷൈനി മാത്യുവിന്റെയും മകളാണ് സിനു മെറിന്‍ മാത്യു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള