നവോദയ സാംസ്കാരിക വേദി കിഴക്കന്‍ പ്രവിശ്യ സ്പോര്‍ട്സ് മീറ്റ് 2014
Thursday, March 27, 2014 5:28 AM IST
ദമാം: സൌദിയിലെ പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന ഫുട്ബോള്‍ ടൂര്‍ണമെന്റ് (മെഗാ ഇലവന്‍സ്) ഈ മേളയിലെ പ്രധാന ആകര്‍ഷണമായിരിക്കും. നാട്ടിലും പ്രവാസ മേഖലയിലും വിവിധ മത്സരങ്ങളില്‍ പങ്കെടുത്ത പ്രമുഖ താരങ്ങള്‍ അണിനിരക്കുന്ന മത്സരത്തിന് എന്‍ട്രികള്‍ ക്ഷണിക്കും.

ഇതില്‍നിന്ന് എട്ട് ടീമുകളെ സംഘാടക സമിതി തെരഞ്ഞെടുക്കും. അല്‍കോബാര്‍ ഫ്ളഡലിറ്റ് സ്റേഡിയത്തില്‍ ഏപ്രില്‍ 25 മുതല്‍ മത്സരങ്ങള്‍ അരങ്ങേറും. വിജയിക്കുന്ന ടീമിന് ട്രോഫിക്കു പുറമെ പ്രൈസ് മണിയായി പതിനായിരം റിയാലും റണ്ണര്‍ അപ്പ് ടീമിന് അയ്യായിരം റിയാലും സമ്മാനമായി ലഭിക്കും. പ്രൈസ് മണിക്കു പുറമെ ട്രോഫിയും മികച്ച കളിക്കാര്‍ക്ക് സ്വര്‍ണ മെഡലും സമ്മാനമായി ലഭിക്കും.

ഏറ്റവും കൂടുതല്‍ ഗോളടിക്കുന്ന കളിക്കാരന്‍, മികച്ച ഗോളി, മാന്‍ ഓഫ് ദി ടൂര്‍ണമെന്റ് എന്നിവര്‍ക്ക് സ്വര്‍ണ മെഡല്‍ സമ്മാനിക്കും. മാന്‍ ഓഫ് ദി മാച്ചായി തെരഞ്ഞെടുക്കുന്ന കളിക്കാരന് ട്രോഫി സമ്മാനിക്കും.

13 വര്‍ഷക്കാലം കിഴക്കന്‍ പ്രവിശ്യയിലെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലകളില്‍ പ്രവാസികള്‍ക്ക് വഴികാട്ടിയ നവോദയ പുതിയ കായിക സംസ്കാരത്തിനാണ് ഇതിലൂടെ തുടക്കം കുറിക്കുന്നത്. പ്രവാസ മേഖലയിലെ കുട്ടികള്‍ക്കും യുവാക്കള്‍ക്കും തങ്ങളുടെ കായികശേഷി പ്രകടിപ്പിക്കുന്നതിനുള്ള അവസരം ഒരുക്കുകകൂടിയാണ് ഈ കായിക മേളയിലൂടെ നവോദയ ലക്ഷ്യമിടുന്നത്.

ഫുട്ബോള്‍ മത്സരത്തിനുള്ള എന്‍ട്രികള്‍ ിമ്ീറമ്യമുീൃാലല2014@ഴാമശഹ.രീാ എന്ന വിലാസത്തില്‍ അയയ്ക്കേണ്ടതാണ്. സ്പോര്‍ട്സ് മീറ്റില്‍ പങ്കെടുക്കുന്നതിനായി നിശ്ചിത രജിസ്ട്രേഷന്‍ ഫോം ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: കൃഷ്ണകുമാര്‍ (ജനറല്‍ കണ്‍വീനര്‍) 050 247 6889, അനില്‍ പട്ടുവം (ചെയര്‍മാന്‍) 054 059 4575.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം