വോട്ടു വിമാനം ബുക്കിംഗ് അവസാനിക്കുന്നു
Thursday, March 27, 2014 5:27 AM IST
ദുബായ്: പൌരബോധം തെളിയിക്കാനുള്ള അവസരം ഒരുക്കുന്നതിനുവേണ്ടി നാട്ടില്‍ നടക്കുന്ന പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍ വിദേശ മലയാളികള്‍ക്ക് വോട്ടു രേഖപ്പെടുത്തുന്നതിനുവേണ്ടി ദുബായ് കെഎംസിസിയുടെ ചാര്‍ട്ടര്‍ വിമാനത്തില്‍ നാട്ടില്‍ പോകാന്‍ ആഗ്രഹിക്കുന്ന വോട്ടര്‍മാര്‍ 550 ദിര്‍ഹവും പാസ്പോര്‍ട്ടിന്റ്െ കോപ്പി സഹിതം മാര്‍ച്ച് 27ന് മുമ്പ് ദുബായ് കെഎംസിസി അല്‍ ബറാഹ ഓഫീസില്‍ (അല്‍ ബറാഹ ഹോസ്പിറ്റല്‍ ഗയ്റ്റ് നമ്പര്‍ 2ന് മുന്‍വശം) എത്തിക്കേണ്ടാതാണ്.

പരിമിതമായ സീറ്റുകള്‍ മാത്രം ബാക്കിയുള്ളതിനാല്‍ ഈ അവസരം വോട്ടര്‍മാര്‍ ഉപയോഗപ്പെടുത്തണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 04 2727773.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള