ബ്രോങ്ക്സ് ദേവാലയത്തില്‍ വി. യൌസേപ്പ് പിതാവിന്റെ തിരുനാള്‍ ആഘോഷിച്ചു
Wednesday, March 26, 2014 8:11 AM IST
ന്യൂയോര്‍ക്ക്: ബ്രോങ്ക്സ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ തിരുക്കുടുംബത്തിന്റെ സംരക്ഷകനായ വി. യൌസേപ്പ് പിതാവിന്റെ മരണതിരുന്നാള്‍ ഭക്തിനിര്‍ഭരമായ തിരുക്കര്‍മ്മങ്ങളോടെ ആഘോഷിച്ചു.

മാര്‍ച്ച് 23ന് (ഞായര്‍) രാവിലെ 10.30ന് നടന്ന ആഘോഷമായ ദിവ്യബലിയില്‍ വികാരി ഫാ. ജോസ് കണ്ടത്തിക്കുടി മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. റോയിസന്‍ മേനോലിക്കല്‍, ഫാ. സൈമണ്‍ പള്ളിപറമ്പില്‍ തുടങ്ങിയവര്‍ സഹകാര്‍മികരായിരുന്നു. ദിവ്യബലിക്കുശേഷം ലദീഞ്ഞ്, പ്രദക്ഷിണം, നേര്‍ച്ചവിതരണം എന്നിവ നടന്നു.

ഇടവകയിലെ എല്ലാ ജോസഫ് നാമധേയരും ചേര്‍ന്നാണ് തിരുനാള്‍ ഏറ്റുകഴിച്ചത്. വിഭവ സമൃദ്ധമായ സ്നേഹവിരുന്നും തിരുനാളിന്റെ ഭാഗമായി നടന്നു. ബെന്നി മുട്ടപ്പള്ളിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി തിരുനാളിനുവേണ്ട ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഷോളി കുമ്പിളുവേലി