നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റ് ഏഴാം വാര്‍ഷികം; കാറുകളും ഫ്ളാറ്റുകളുമായി വമ്പിച്ച സമ്മാനപദ്ധതി
Wednesday, March 26, 2014 8:10 AM IST
റിയാദ്: ഹൈപ്പര്‍ മാര്‍ക്കറ്റ് രംഗത്ത് സൌദി അറേബ്യയില്‍ കുറഞ്ഞ കാലം കൊണ്ട് മുന്‍പന്തിയിലെത്തിയ നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് ശ്രൃംഖലയുടെ ഏഴാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമായി.

റിയാദ്, ദമാം എന്നിവിടങ്ങളിലെ മൂന്ന് ഹൈപ്പര്‍മാര്‍ക്കറ്റുകളിലേയും ഉപഭോക്താക്കള്‍ക്കായി ലീവ് ആന്‍ഡ് ഡ്രൈവ് സമ്മാനപദ്ധതി കഴിഞ്ഞ ദിവസം റിയാദിലെ ഗാര്‍ഡേനിയാ മാളില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ നെസ്റ്റോ മാനേജ്മെന്റ് പ്രഖ്യാപിച്ചു. മൂന്ന് ഹൈപ്പര്‍മാര്‍ക്കറ്റുകളിലുമായി മൂന്ന് ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ കാര്‍ മെഗാ സമ്മാനമായി നല്‍കുന്നതോടാപ്പം 21 പേര്‍ക്ക് പരമാവധി 20,000 റിയാല്‍ വരെ ഒരു വര്‍ഷത്തേക്ക് ഫ്ളാറ്റ് വാടകയായും നല്‍കുന്ന പുതുമയാര്‍ന്ന സമ്മാനപദ്ധതിയാണ് ലീവ് ആന്‍ഡ് ഡ്രൈവ് എന്ന് നെസ്റ്റോ ബിസിനസ് മാനേജര്‍ നാസര്‍ കല്ലായി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. താമസസൌകര്യം സമ്മാനമായി നല്‍കുന്ന ഒരു സമ്മാനപദ്ധതി ആദ്യമായാണ് സൌദി അറേബ്യയില്‍ പ്രഖ്യാപിക്കുന്നത്.

ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും 50 റിയാലിന് സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കാണ് നെസ്റ്റോ സമ്മാനപദ്ധതിയുടെ കൂപ്പണ്‍ ലഭിക്കുന്നത്. മാര്‍ച്ച് 26 മുതല്‍ മേയ് 31 വരെ സമ്മാനപദ്ധതി നീണ്ടു നില്‍ക്കും. കുടുംബമായി താമസിക്കുന്നവര്‍ക്ക് 20,000 റിയാല്‍ വരെയും കുടുംബമില്ലാത്തവര്‍ക്ക് 10,000 റിയാല്‍ വരെയുമായിരിക്കും ഫ്ളാറ്റ് വാടക സമ്മാനം ലഭിക്കുന്നത്. ഏപ്രില്‍ അഞ്ചിന് ആദ്യ നറുക്കെടുപ്പ് നടക്കും. തുടര്‍ന്ന് മേയ് 17 വരെ എല്ലാ ശനിയാഴ്ചകളിലും മൂന്ന് ശാഖകളിലും നറുക്കെടുപ്പുണ്ടായിരിക്കും. മേയ് 31 ന് നടക്കുന്ന മെഗാനറുക്കെടുപ്പിലാണ് പ്രാഡോ കാറിനുള്ള വിജയികളെ തെരഞ്ഞെടുക്കുക.

നെസ്റ്റോയുടെ ഏഴാം വാര്‍ഷികത്തോടനുബന്ധിച്ച് കുടുംബങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി നിരവധി മത്സരങ്ങളും ആഘോഷ പരിപാടികളും മറ്റ് ആനുകൂല്യങ്ങളും ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടക്കുമെന്ന് ഓപ്പറേഷന്‍സ് മാനേജര്‍ പി.എം അഷ്റഫ് അറിയിച്ചു. ബസിനസ് പവലിയനുകളും കിഡ്സ് ടാലന്റ് മത്സരം, വിനോദപരിപാടികള്‍ എന്നിവയും മറ്റ് ആകര്‍ഷണങ്ങളായിരിക്കും. ഇന്‍സ്റന്റ് പ്രമോഷനുകളും മറ്റു സമ്മാനപരിപാടികളും ഇതോടൊപ്പമുണ്ടാകും. ബാക്ക് ടു സ്കൂള്‍ പ്രമോഷനും ഉടനെ ആരംഭിക്കും.

റിയാദിലെ മലസിലും ദമാമിലും ഓരോ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ കൂടി 2014 ല്‍ പുതുതായി ആരംഭിക്കും. 2014 അവസാനത്തോടെ ജിസിസി രാജ്യങ്ങളിലെ നെസ്റ്റോയുടെ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ 42 ആകുമെന്നും മാനേജ്മെന്റ് പ്രതിനിധികള്‍ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ ഫിനാന്‍സ് മാനേജര്‍ കെ.ആര്‍ രാജു, എച്ച്ആര്‍ മാനേജര്‍ ബഷീര്‍ ഹര്‍ലട്ക, അഡ്മാന്‍ മാനേജര്‍ മുഹമ്മദ് അല്‍ ഹര്‍ബി, ബയിംഗ് ഹെഡ് ഫസലുദ്ദീന്‍ എന്നിവരും പങ്കെടുത്തു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍