സൌത്ത് വെസ്റ് അമേരിക്കന്‍ ഭദ്രാസന അസംബ്ളി മേയ് 15 മുതല്‍ 17 വരെ
Wednesday, March 26, 2014 4:54 AM IST
ഹൂസ്റണ്‍: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സൌത്ത് വെസ്റ് അമേരിക്കന്‍ ഭദ്രാസന പൊതുയോഗവും ക്ളെര്‍ജി കോണ്‍ഫറന്‍സും ഭദ്രാസന ദിനാഘോഷവും മേയ് 15 മുതല്‍ 17 വരെ നടത്തുന്നതിനായി അലക്സിയൊസ് മാര്‍ യൂസേബിയോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ കൂടിയ ഭദ്രാസന കൌണ്‍സില്‍ തീരുമാനിച്ചു.

നടത്തിപ്പിന്റെ ക്രമീകണങ്ങള്‍ക്കായി കൌണ്‍സിലില്‍ നിന്നും കോഓര്‍ഡിനേറ്ററായി ചാര്‍ളി വര്‍ഗീസ് പടനിലത്തിനെ നിയമിച്ചു. കൌണ്‍സില്‍ മീറ്റിംഗില്‍ ഭദ്രാസന സെക്രടറി റവ. ഫാ. ജോയി പയ്ങ്ങോളില്‍, കൌണ്‍സില്‍ അംഗങ്ങളായ ഫാ. ശ്ളോമ്മോ ഐസക്ക് ജോര്‍ജ്, ഫാ. മാത്യൂസ് ജോര്‍ജ്, ചാര്‍ളി വര്‍ഗീസ് പടനിലം, എല്‍സണ്‍ സാമുവല്‍, ജോര്‍ജ് ഗീവര്‍ഗീസ് എന്നിവര്‍ സംബന്ധിച്ചു.

മാര്‍ച്ച് 20 നു മാര്‍ യൂസേബിയൊസിന്റെ അധ്യക്ഷതയില്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ കൂടിയ ഹൂസ്റണിലുള്ള പട്ടക്കാരടെയും ഇടവക പ്രതിനിധികളുടേയും യോഗത്തില്‍ ഭദ്രാസന അസംബ്ളിയുടെ നടത്തിപ്പിനായി റവ. ഫാ. പി.എം. ചെറിയാന്‍ ജനറല്‍ കണ്‍വീനറായും, വെരി റവ. ഗീവര്‍ഗീസ് അറൂപ്പാല കോര്‍ എപ്പിസ്കോപ്പ, ഫാ. ഡോ. സി.ഒ. വര്‍ഗീസ്, ഫാ. ജോണ്‍ ഗീവര്‍ഗീസ്, ഫാ . മാത്തുക്കുട്ടി വര്‍ഗീസ്സ്, ഫാ. ജേക്ക് കുര്യന്‍, ഫാ. ജോയല്‍ മാത്യു, ഫാ. ജോഷ്വാ ജോര്‍ജ് എന്നിവര്‍ കണ്‍വീനര്‍മാരുമായുള്ള വിവിധ കമ്മിറ്റികള്‍ രൂപീകരിക്കുകയും കമ്മിറ്റികള്‍ വിപുലീകരിക്കുന്നതിനായി ഇടവക മാനേജിംഗ് കമ്മിറ്റികള്‍, ആധ്യാത്മമിക സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ കൂടി ഉള്‍പ്പെടുന്ന മീറ്റിംഗ് മാര്‍ച്ച് 27 (വ്യാഴം) വൈകിട്ട് 7.30 നു സെന്റ് തോമസ് കത്തീഡ്രലില്‍ കൂടുന്നതിനും തീരുമാനിച്ചു.

മേയ് 15 നു ക്ളെര്‍ജി മീറ്റിങ്ങോടെ തുടങ്ങുന്ന അസംബ്ളി 17 നു (ശനി) 12 ഓടെ സമാപിക്കും. 16 നു (വെള്ളി) രാവിലെ ക്ളെര്‍ജി മീറ്റിങ്ങും വൈകിട്ടു ഭദ്രാസന ദിനാഘോഷവും ജനറല്‍ അസംബ്ളിയുടെ പ്രഥമ മീറ്റിങ്ങും ഹൂസ്റണ്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ നടക്കും. ഭദ്രാസനത്തിലെ വിവിധ ഇടവകകളില്‍ നിന്നുമായി വികാരിമാരും പ്രതിനിധികളും അസംബ്ളിയില്‍ പങ്കെടുക്കും.