ബ്രദര്‍ റെജി കൊട്ടാരം ടീം നയിക്കുന്ന നോമ്പുകാല ഇടവക ധ്യാനം ഒക്ലഹോമയില്‍
Wednesday, March 26, 2014 4:51 AM IST
ഒക്ലഹോമ സിറ്റി : ഈസ്ററിനു മുന്നോടിയായുള്ള പെസഹാ നോമ്പുകാല ധ്യാനം ഒക്ലഹോമയിലെ ഹോളി ഫാമിലി സീറോ മലബാര്‍ ദേവാലയത്തില്‍ മാര്‍ച്ച് 28 മുതല്‍ 30 വരെ (വെള്ളി, ശനി, ഞായര്‍) നടക്കും. വെള്ളി വൈകുന്നേരം ആറിന് തുടങ്ങി ഞായര്‍ വൈകുന്നേരം അഞ്ചു വരെയാണ് ധ്യാനം.

അമേരിക്കയിലും ഇന്ത്യയിലുമായി സുവിശേഷ മേഖലയില്‍ പ്രവര്‍ത്തിക്കുകയും ന്യൂജേഴ്സിയിലെ ട്രെന്റണ്‍ രൂപതയുടെ കീഴില്‍ രണ്ട് ഇടവകകളില്‍ പാസ്റര്‍ ആയി പ്രവര്‍ത്തിക്കുന്ന ഫാ. സന്തോഷ് ജോര്‍ജ് ഒഎസ്എസ്ടിയുടെ നേതൃത്വത്തിലാണ് പെസഹാ ധ്യാനം നടത്തപ്പെടുന്നത്.

അദ്ദേഹത്തോടൊപ്പം അനുഗ്രഹീത വചനപ്രഘോകന്‍ ബ്രദര്‍ റെജി കൊട്ടാരം വചന ശുശ്രൂഷക്ക് നേതൃത്വം നല്‍കും. അനവധി ക്രിസ്തീയ ഗാനങ്ങള്‍ക്ക് ഈണം നല്‍കി പ്രശസ്തനായ പീറ്റര്‍ ചേരാനല്ലൂരാണ് മ്യൂസിക് മിനിസ്ട്രിക്ക് നേതൃത്വം നല്‍കുന്നത്. കൌണ്‍സിലിംഗിനും പ്രത്യേക സെഷന്‍ ഉണ്ടായിരിക്കും.

റിപ്പോര്‍ട്ട്; ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍