ഫോക്കാന ഡട്രോയിറ്റ് റീജിയന്റെ സ്പെല്ലിംഗ് ബീ മത്സരം ഏപ്രില്‍ 12-ന്
Wednesday, March 26, 2014 4:15 AM IST
ഡിട്രോയിറ്റ്: 2014 ജൂലൈയില്‍ ഷിക്കാഗോയില്‍ നടക്കുന്ന ഫോക്കാന കണ്‍വന്‍ഷന്റെ ഭാഗമായി ഡിട്രോയിറ്റ് റീജിയന്റെ ആഭിമുഖ്യത്തില്‍ സ്പെല്ലിംഗ് ബീ മത്സരം ഏപ്രില്‍ 12-ന് ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണി മുതല്‍ വാറന്‍ സെന്റ് തോമസ് ഓര്‍ത്തോഡോക്സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ (2850 ജമൃലി, ണമൃൃലി, ങക) വെച്ച് ഡിട്രോയിറ്റ് കേരള ക്ളബ്ബിന്റെ നേതൃത്വത്തിലും മിഷിഗണ്‍ മലയാളി അസോസിയേഷന്റെ സഹകരണത്തിലും നടക്കും. ഗ്രേഡ് അഞ്ചു മുതല്‍ ഒമ്പതു വരെയുള്ള കുട്ടികള്‍ക്കു സ്പെല്ലിംഗ് ബീ മത്സരത്തില്‍ പങ്കെടുക്കാം. മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്ന കുട്ടികള്‍ക്ക് റിമാക്സ് റിയാലിറ്റിയിലെ കോശി ജോര്‍ജ് സ്പോണ്‍സര്‍ ചെയ്യുന്ന കാഷ് അവാര്‍ഡ് നല്‍കും.

വിദ്യാര്‍ത്ഥികളുടെ പദസമ്പത്ത് വളര്‍ത്തുകവഴി ഇംഗ്ളീഷ് ഭാഷാപരിജ്ഞാനം വളര്‍ത്താനും, സാഹിത്യ ഉത്സുകതയുള്ള ഒരു പുതിയ തലമുറയെ വാര്‍ത്തെടുക്കുവാനുമായി നടത്തുന്ന സ്പെല്ലിംഗ് ബീ മത്സരത്തിലെ പ്രാദേശിക വിജയിക്ക് 2014 ജൂലൈയില്‍ ഷിക്കാഗോ ഒഹയര്‍ ഹയാത്ത് റീജിന്‍സിയില്‍ നടക്കുന്ന ഫൊക്കാനയുടെ ദേശീയതല മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. ഫൊക്കാനയുടെ സ്പെല്ലിംഗ് ബീ ദേശീയതല മത്സരവിജയികള്‍ക്ക് 3000 , 1000 എന്നിങ്ങനെ കാഷ് അവാര്‍ഡ് ലഭിക്കും. പ്രാദേശിക മത്സരത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ താഴെപ്പറയുന്ന കോര്‍ഡിനേറ്റേഴ്സുമായി ബന്ധപ്പെടെണ്ടതാണ്.

ഡോ. മാത്യു വര്‍ഗീസ് (734 634 6616), രമ്യ അനില്‍കുമാര്‍ (248 219 1805), ജോസ് ചാഴികാടന്‍ (734 516 0641), മുരളി നായര്‍ (248 516 0461). ഋാമശഹ: ാ്ൃമഷമി53@വീാമശഹ.രീാ

റിപ്പോര്‍ട്ട്: ജോണ്‍സണ്‍ പുഞ്ചക്കോണം