തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പോള്‍ പറമ്പി ഉദ്ഘാടനം ചെയ്തു
Wednesday, March 26, 2014 4:14 AM IST
ചാലക്കുടി: ചാലക്കുടി പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ത്ഥി പി.സി ചാക്കോയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം മുരിങ്ങൂരില്‍ ബൂത്ത് കമ്മിറ്റി ഓഫീസ് പ്രവാസി കോണ്‍ഗ്രസ് പ്രസിഡന്റ് പോള്‍ പറമ്പി ഉദ്ഘാടനം ചെയ്തു.

ഉദ്ഘാടന യോഗത്തില്‍ മേലൂര്‍ മണ്ഡലം പ്രസിഡന്റ് എം.ടി. ഡേവിഡ് അധ്യക്ഷതവഹിച്ചു. മണ്ഡലം സെക്രട്ടറി എം.ഡി റാഫേല്‍, ജോസ് വെളിയത്ത്, ജോസഫ് ജാക്സണ്‍, രാജേഷ് മേനോത്ത് എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം