ബാഹുലേയന്‍ രാഘവന്‍ മഹിമ പ്രസിഡന്റ്; ഡോ. ഉണ്ണികൃഷ്ണന്‍ തമ്പി സെക്രട്ടറി
Tuesday, March 25, 2014 7:03 AM IST
ന്യൂയോര്‍ക്ക്: മലയാളി ഹിന്ദു മണ്ഡലം ന്യൂയോര്‍ക്കിന്റെ പുതിയ പ്രസിഡന്റായി ബാഹുലേയന്‍ രാഘവനും സെക്രട്ടറിയായി ഡോ. ഉണ്ണികൃഷ്ണന്‍ തമ്പിയും ഉള്‍പ്പെടുന്ന 2014ലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.

ഫെബ്രുവരി 16ന് മുന്‍ പ്രസിഡന്റ് അഡ്വ. വിനോദ് കെയാര്‍ക്കെയുടെ അധ്യക്ഷതയില്‍കൂടിയ 11-ാമത് വാര്‍ഷിക പൊതുയോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.

അഡ്വ. വിനോദ് കെയാര്‍ക്കെ യോഗ പരിപാടികള്‍ വിശദീകരിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തനത്തെ വിലയിരുത്തുകയും തന്നോട് സഹകരിച്ച എല്ലാവരോടും നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ബോര്‍ഡ് ഓഫ് ട്രസ്റീസ് ചെയര്‍മാന്‍ ശ്രീകുമാര്‍ സുകുമാരന്‍ പൊതുയോഗത്തെ അഭിസംബോധന ചെയ്തു പ്രസംഗിച്ചു. മുന്‍ ജനറല്‍ സെക്രട്ടറി ബാഹുലേയന്‍ രാഘവന്‍ 2013ലെ വാര്‍ഷിക റിപ്പോര്‍ട്ടും മുന്‍ ട്രഷറര്‍ രവീന്ദ്രന്‍ വേലിക്കെട്ടില്‍ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു പാസാക്കി.

ശ്രീകുമാര്‍ സുകുമാരന്‍ വിരമിച്ച ഒഴിവിലേക്ക് ട്രസ്റി ബോര്‍ഡ് മെംബറായി സുധാകരന്‍ പിള്ളയെ തെരഞ്ഞെടുത്തു. ഡോ. രാധാകൃഷന്‍ പാലങ്ങാട്ടാണ് പുതിയ ബോര്‍ഡ് ഓഫ് ട്രസ്റി ചെയര്‍മാന്‍.

പുതിയ ഭാരവാഹികളായി ബാഹുലേയന്‍ രാഘവന്‍ (പ്രസിഡന്റ്), സരസ്വതി നായര്‍ (വൈസ് പ്രസിഡന്റ്), ഡോ. ഉണ്ണികൃഷ്ണന്‍ തമ്പി (ജനറല്‍ സെക്രട്ടറി), താമര രാജീവ് (ജോ. സെക്രട്ടറി), വിനോദ് പ്രീത് (ട്രഷറര്‍) എന്നിവരെയും കമ്മിറ്റി മെംബര്‍മാരായി രാജു നാണൂ, രാമചന്ദ്രന്‍ നായര്‍, ശ്രീകുമാര്‍ സുകുമാരന്‍, കൊച്ചുണ്ണി ഇളവന്‍ മഠം, രവീന്ദ്രന്‍ വേലിക്കെട്ടില്‍, ശബരീനാഥ് നായര്‍ എന്നിവരെയും ഓഡിറ്റര്‍മാരായി പദ്മകുമാര്‍ നായര്‍, രഘുനാഥന്‍ നായര്‍ എന്നിവരയും തെരഞ്ഞെടുത്തു.

ഡോ. രാധാകൃഷന്‍ പാലങ്ങാട്ട്, ഷിബു ദിവാകന്‍, സുധാകരന്‍ പിള്ള എന്നിവര്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. പ്രിന്‍സി തൈയ്യില്‍ നന്ദി രേഖപ്പെടുത്തി.

റിപ്പോര്‍ട്ട്: മാത്യു മൂലച്ചേരില്‍