ഒഐസിസി കൊല്ലം ജില്ലാ കുടുംബസംഗമം മാര്‍ച്ച് 27 ന്
Tuesday, March 25, 2014 7:02 AM IST
റിയാദ്: ഒഐസിസി കൊല്ലം ജില്ലാ കുടുംബസംഗമം മാര്‍ച്ച് 27 ന് (വ്യാഴം) വൈകിട്ട് ഏഴു മുതല്‍ 10 വരെ ബത്ഹ റമാദ് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടക്കും.

ഇതോടനുബന്ധിച്ച് പ്രവാസി ഭാരതീയ പുരസ്കാര ജേതാവും ഒഐസിസി കൊല്ലം ജില്ലാ എക്സിക്യൂട്ടീവ് അംഗവുമായ ഷിഹാബ് കൊട്ടുകാടിന് സ്വീകരണവും നല്‍കും. കൂടാതെ ഗാനസന്ധ്യയും വിവിധ കലാപരിപാടികളും അരങ്ങേറും. ചടങ്ങില്‍ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജലാല്‍ മൈനാഗപ്പള്ളി 0509325129, ഷംനാദ് കരുനാഗപ്പള്ളി 0560514198.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍