ന്യൂയോര്‍ക്ക് സെന്റ് സ്റീഫനില്‍നിന്നും തീര്‍ഥയാത്ര
Tuesday, March 25, 2014 6:57 AM IST
ന്യൂയോര്‍ക്ക്: സെന്റ് സ്റീഫന്‍ ക്നാനായ കത്തോലിക്കാ പള്ളിയിലെ യുവജനങ്ങളുടെ നേതൃത്വത്തില്‍ ലോംഗ് ഐലന്റിലെ പ്രശസ്ത തീര്‍ഥാടന കേന്ദ്രമായ ടവൃശില ീള ീൌൃ ഘമറ്യ ീള വേല കഹെമിറ ലേക്ക് ഇടവക ജനങ്ങള്‍ തീര്‍ഥയാത്ര നടത്തുന്നു. നോമ്പിന്റെ അരൂപിയില്‍ പീഢാനുഭവ ചിന്തകള്‍ ഉണര്‍ത്തി ഏപ്രില്‍ 12ന് രാവിലെ ഒമ്പതിന് പള്ളിയങ്കണത്തില്‍നിന്നും യാത്ര തിരിക്കും.

ഇടവകയിലെ ക്നാനായ കത്തോലിക്കാ യൂത്തുകാരായ ജെറിന്‍ കള്ളിക്കല്‍, സിറിയക് വായ്ത്തറ, അജോ അലക്സ്, ജൂബി ഷാജു, ജോന്ന കോട്ടചിറ എന്നിവരാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. ജോസ് തറയ്ക്കല്‍, ഏബ്രഹാം തേര്‍വാലകട്ടയില്‍.

റിപ്പോര്‍ട്ട്: സാബു തടിപ്പുഴ