അക്രബിയ കെഎംസിസി 2014 ഇലക്ഷന്‍ ആല്‍ബം പുറത്തിറക്കി
Tuesday, March 25, 2014 6:56 AM IST
അല്‍കോബാര്‍: സാമൂഹ്യ സേവന രംഗത്ത് ഒരു പതിറ്റാണ്ട് പിന്നിട്ട അക്രബിയ കെഎംസിസി ആസന്നമായ ദേശീയ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് പ്രവാസി സമൂഹത്തെയും നാട്ടിലുള്ള കുടുംബങ്ങളെയും സജ്ജരാക്കാന്‍ നവീനവും വിപുലവുമായ കര്‍മ്മപരിപാടികള്‍ക്ക് രൂപം നല്‍കി.

കേരള സംസ്ഥാനത്തെ ഐക്യ ജനാധിപത്യ മുന്നണി ഭരണത്തെയും കേന്ദ്രത്തിലെ യുപിഎ ഗവണ്‍മെന്റിന്റേയും വികസന ജനക്ഷേമ

പ്രവര്‍ത്തനങ്ങളെ വിലയിരുത്തി കലാകാരന്‍ ഇസ്മായില്‍ വേങ്ങര തയാറാക്കിയ 2014 ഇലക്ഷന്‍ സ്പെഷല്‍ ആല്‍ബം ഇക്കഴിഞ്ഞ ദിവസം ചേര്‍ന്ന പ്രത്യേക പ്രവര്‍ത്തക സമിതി യോഗത്തില്‍ കെഎംസിസി അല്‍കോബാര്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഇഫ്ത്തിയാസ് അഴിയൂരിന് നല്‍കി സീനിയര്‍ നേതാവ് ഖാദി മുഹമ്മദ് പ്രകാശനം ചെയ്തു.

മാര്‍ച്ച് 28ന് (വെള്ളി) അക്രബിയയില്‍ പ്രത്യേക തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ നടത്താന്‍ തീരുമാനിച്ചു. കെഎംസിസി കേന്ദ്രസമിതി അംഗങ്ങളായ മുസ്തഫാ കമാല്‍ കോതമംഗലം, നാസര്‍ ചാലിയം എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. പ്രസിഡന്റ് മുനീര്‍ നന്തി അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി മുസ്തഫ താമരശേരി സ്വാഗതവും ട്രഷറര്‍ ഇസ്മായില്‍ വേങ്ങര നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം