പ്രവീണ്‍ വര്‍ഗീസ് ആക്ഷന്‍ കൌണ്‍സില്‍- ഫണ്ട് റൈസിംഗ് ഉദ്ഘാടനം ചെയ്തു
Tuesday, March 25, 2014 5:10 AM IST
ഷിക്കാഗോ: സതേണ്‍ ഇല്ലിനോയി യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയായിരുന്ന പ്രവീണ്‍ വര്‍ഗീസിന്റെ ദുരൂഹ മരണത്തെപ്പറ്റി തുടരന്വേഷണം നടത്തുന്നതിനും ഭാവിയില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ബോധവത്കരണം നടത്തുന്നതിനും വേണ്ടി രൂപീകരിച്ച പ്രവീണ്‍ ആക്ഷന്‍ കൌണ്‍സില്‍ ഫണ്ട് റൈസിംഗ് ഔപചാരിക ഉദ്ഘാടനം പ്രവീണ്‍ വര്‍ഗീസിന്റെ ഭവനത്തില്‍ വെച്ച് കെ.സി.എസ് ഷിക്കാഗോ കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍ സിറിയക് കൂവക്കാട്ടിലില്‍ നിന്നും സംഭാവന സ്വീകരിച്ചുകൊണ്ട് ഷിക്കാഗോ മാര്‍ത്തോമാ ഇടവക വികാരി റവ. ഡാനിയേല്‍ തോമസ് നിര്‍വഹിച്ചു. തദവസരത്തില്‍ ഫൊക്കാനാ പ്രസിഡന്റ് മറിയാമ്മ പിള്ള, ഫോമാ ജനറല്‍ സെക്രട്ടറി ഗ്ളാഡ്സണ്‍ വര്‍ഗീസ്, ഷിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സണ്ണി വള്ളിക്കളം, കെ.സി.എസ് ഷിക്കാഗോ പ്രസിഡന്റ് ജോര്‍ജ് തോട്ടപ്പുറം, റവ.ഫാ. പോള്‍, ഡീക്കന്‍ ലിജു പോള്‍, ഷിക്കാഗോ മാര്‍ത്തോമാ ഇടവക സെക്രട്ടറി മോനിഷ് ജോണ്‍, ഷെവലിയാര്‍ ചെറിയാന്‍ വേങ്കടത്ത്, മാധ്യമ പ്രവര്‍ത്തകന്‍ ജോയിച്ചന്‍ പുതുക്കുളം എന്നിവരും ഷിക്കാഗോയിലെ സാമൂഹിക-സാംസ്കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖരും സന്നിഹിതരായിരുന്നു.

പ്രവീണ്‍ ആക്ഷന്‍ കൌണ്‍സില്‍ രൂപീകൃതമായ ദിവസം മുതല്‍ നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങളെപ്പറ്റി അറ്റോര്‍ണി ടോം ഏബ്രഹാം പ്രവീണിന്റെ മാതാപിതാക്കളായ മാത്യു, ലൌലി എന്നിവര്‍ക്കു മറ്റിംഗില്‍ വെച്ച് വിശദീകരിച്ചുകൊടുക്കുകയും, പങ്കെടുത്തവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു. ട്രസ്റിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നും 15 പേരെ യോഗം നോമിനേറ്റ് ചെയ്തു. ഗ്ളാഡ്സണ്‍ വര്‍ഗീസ് പങ്കെടുത്ത ഏവര്‍ക്കും സ്വാഗതം ആശംസിക്കുകയും, അച്ചന്‍കുഞ്ഞ് മാത്യു കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു.

സംഭാവനകള്‍ ഓണ്‍ലൈന്‍ വഴി നല്‍കുന്നതിനായി ംംം.ഷൌശെേരലളീൃുൃമ്ശി.ീൃഴ എന്ന വെബ്സൈറ്റ് രൂപീകരിച്ചിട്ടുണ്ട്. ചെക്ക് അയയ്ക്കുന്നവര്‍ “ജൃമ്ശി ങമവേലം ഢമൃഴവലലെ ങലാീൃശമഹ ഠൃൌ’ എന്ന പേരില്‍ എഴുതി, ജ.ഛ ആീഃ: 321, ടസീസശല, കഘ 60076 എന്ന വിലാസത്തില്‍ അയയ്ക്കാവുന്നതാണ്.

ഭാവിയില്‍ ഇതുപോലുള്ള ദാരുണ സംഭവങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിനുവേണ്ടിയുള്ള ഈ ഉദ്യമത്തിന് ഏവരുടേയും സഹായ സഹകരണങ്ങള്‍ പ്രവീണ്‍ ആക്ഷന്‍ കൌണ്‍സില്‍ അഭ്യര്‍ത്ഥിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെപ്പറയുന്ന കമ്മിറ്റി മെമ്പേഴ്സുമായി ബന്ധപ്പെടാവുന്നതാണ്.

ഷാജന്‍ വര്‍ഗീസ് (847 997 8253), അച്ചന്‍കുഞ്ഞ് മാത്യു (847 912 2578), സണ്ണി വള്ളിക്കളം (847 722 7598), രാജു വര്‍ഗീസ് (847 840 5563).