റിയാദ്: ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബത്ഹ അല്‍-റയാന് ഓഡിറ്റോറിയത്തില്‍ കൊല്ലം ജില്ലാ യുഡിഎഫ് കണ്വന്ഷന് സംഘടിപ്പിച്ചു. ജില്ലയില്‍ നിന്നുള്ള കൊല്ലം പാര്‍ലമെന്റ്, മാവേലിക്കര മണ്ഡലം, ആലപ്പുഴ മണ്ഡലം എന്നീ മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാര്‍ഥികളായ എം.കെ പ്രേമചന്ദ്രന്, കൊടിക്കുന്നില്‍ സുരേഷ, കെ.സി വേണുഗോപാല്‍ എന്നിവരെ വിജയിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
എം.കെ പ്രേമചന്ദ്രന്, കൊല്ലം ഡിസിസി പ്രസിഡന്റ് പ്രതാപവര്‍മ്മ തമ്പാന് എന്നിവര്‍ ടെലിഫോണിലൂടെ യോഗത്തെ അഭിസംബോധന ചെയ്തു. വരുന്ന പാര്‍ലമന്റ് തെരഞ്ഞെടുപ്പില്‍ യുപിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ തിരിച്ചെത്തുമെന്നും ഓരോ പ്രവാസിയും നാട്ടില്‍ വിളിച്ച് വോട്ടുകള്‍ ഉറപ്പുവരുത്തണമെന്നും പ്രേമചന്ദ്രന് ടെലഫോണിലൂടെ അഭ്യര്‍ഥിച്ചു.
ഒഐസിസി കൊല്ലം ജില്ലാ പ്രസിഡന്റ് ജലാല്‍ മൈനാഗപ്പള്ളിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗം റിയാദ് ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി.എം കുഞ്ഞി കുമ്പള ഉദ്ഘാടനം ചെയ്തു.
യുപിഎ സര്‍ക്കാരിന്റെ പത്തു വര്‍ഷത്തെ ഭരണം വികസനത്തിന്റെ പൂന്തോട്ടമായിരൂന്നു. ഭഷ്യസുരക്ഷ പദ്ധതി, വിവരാവകാശ ബില്ല്, അഴിമതിക്കെതിരെ ലോക്പാല്‍ ബില്ല്, തൊഴില്‍ ഉറപ്പ് പദ്ധതികള്‍ എന്നിവ യുപിഎ സര്‍ക്കാര്‍ നടപ്പിലാക്കിയത് വലിയ വിജയമായിരുന്നെന്ന് മുഖ്യ പ്രഭാഷണത്തില്‍ കെഎംസിസി നാഷണല്‍ കമ്മിറ്റി സെക്രട്ടറി എസ്.വി അര്‍ഷുല്‍ അഹമ്മദ് പറഞ്ഞു. ഇസ്മായില്‍ വാലേത്ത് ആമുഖ പ്രഭാഷണം നടത്തി. അഷ്റഫ് വടക്കേവിള, അഡ്വ: എല്‍.കെ അജിത്ത്, മാത്യൂ പാറക്കല്‍, ഷാജി കുന്നിക്കോട്, എസ്.എ മജീദ്, അബ്ദുള്‍ ജബാര്‍ മഹാത്മ, കമറുദ്ദീന് തഴവ, റഹിം ക്ളാപ്പന, ഷാനവാസ് മുനമ്പത്ത്, സക്കീര്‍ ഷാലിമാര്‍, ഹസന് കുഞ്ഞ് ക്ളാപ്പന, ഷെഫീഖ് പോരുവഴി, മജീദ് കരുനാഗപ്പള്ളി, ഷെഫീഖ് പുള്ളിയില്‍, സുനീര്‍ കൊല്ലം, റിയാസ് പുനലൂര്‍ എന്നിവര്‍ പ്രസംഗിച്ചു. ഷെഫീഖ് പൂരക്കുന്നില്‍, റഹ്മാന് മുനമ്പത്ത്, ബാലു, ജോര്‍ക്ക് കുട്ടി എന്നിവര്‍ പരിപാടികള്‍ക്ക് നേത്യത്വം നല്കി. കെഎംസിസി കൊല്ലം ജില്ലാ ജനറല്‍ സെക്രട്ടറി നുറുദ്ദീന് കൊട്ടിയം സ്വാഗതവും ഷംനാദ് കരുനാഗപ്പള്ളി നന്ദിയും പറഞ്ഞു.
റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍