വയനാട് ലോകസഭ മണ്ഡലം ഒഐസിസി ജിദ്ദാ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ നടത്തി
Monday, March 24, 2014 8:16 AM IST
ജിദ്ദ: കഴിഞ്ഞ ലോകസഭ തെരെഞ്ഞുടുപ്പില്‍ ലഭിച്ചതിനെക്കാള്‍ ഭുരിപക്ഷം വയനാട് മണ്ഡലത്തില്‍ എം. ഐ. ഷാനവാസ് ഇത്തവണ ലഭിക്കുമെന്നു ഒഐസിസി ഗ്ളോബല്‍ കമ്മിറ്റി അംഗം കെ.ടി.എ. മുനീര്‍ അഭിപ്രായപ്പെട്ടു. ജിദ്ദാ വയനാട് ലോക്സഭ മണ്ഡലം ഒഐസിസി പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

2009 ലെ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഏറ്റവും വലിയ ഭുരിപക്ഷം ലഭിച്ചതിനെക്കാളും അനുകൂലമായ എല്ലാ സഹാചര്യവും ഇപ്പോഴുണ്ട്. കഴിഞ്ഞ തവണ മത്സരിച്ച കെ. മുരളീധരനും എം. റഹമത്തള്ളയും ഇപ്പോള്‍ യുഡിഎഫിലാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി മണ്ഡലത്തില്‍ ആരാണെന്നുപോലും അറിയില്ല. കഴിഞ്ഞ തവണ സിപിഎം. വോട്ടു മറിച്ചുവിറ്റ അതെ ആള്‍ ഇപ്രാവിശ്യവും പണചാക്കുമായി രംഗത്തുണ്ട്. യുഡിഎഫ് ഒറ്റക്കെട്ടായാണ് മണ്ഡലത്തില്‍ പ്രവൃത്തിച്ചുകൊണ്ടിരിക്കുന്നതെന്നും പ്രവാസ ലോകത്ത് സമാനതയില്ലാത്ത വിധത്തിലുള്ള യോജിപ്പിലാണ് കെഎംസിസിയും ഒഐസിസിയും പ്രചാരണം നടത്തുന്നതെന്നും മുനീര്‍ പറഞ്ഞു. യാതെരു വികസനവും മണ്ഡലത്തില്‍ നടന്നിട്ടിലെന്നു പറയുന്നവര് കണ്ണ് തുറന്നു നോക്കണമെന്നും ഏകദേശം ആയിരം കോടി രൂപയുടെ കേന്ദ്ര ഫണ്ടാണ് ഷാനവാസ് എത്തിച്ചതെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു. വയനാട്ടില്‍ ആരംഭിക്കാന്‍ പോക്കുന്ന മെഡിക്കല്‍ കോളജ് ഇന്ത്യയ്ക്കുതന്നെ മാതൃകയാകുന്ന രൂപത്തിലുള്ളതായിരിക്കുമെന്ന് തുടര്‍ന്നു പറഞ്ഞു.

വയാനാട് മണ്ഡലം യുഡിഎഫ് കോഓര്‍ഡിനേറ്റര്‍ സക്കീര്‍ ഹുസൈന്‍ എടവണ്ണ അധ്യക്ഷത വഹിച്ചു. ജിദ്ദാ കമ്മിറ്റി ജനറല്‍ സെക്രടറി റഷീദ് കൊളത്തറ, അഷ്റഫ് ചെരുകോട്, അക്ബര്‍ കരുമാര, നൌഷാദ് ചാലിയാര്, മമ്മദ് പൊന്നാനി, സിദ്ദിഖ് അമ്പലവയല്‍, വി. ഫസലുള്ള, പി. കെ. ജയപ്രകാശ്, അഷറഫ് ബത്തേരി, ഷിബു കൂരി, സലിം വാണിയമ്പലം എന്നിവര്‍ പ്രസംഗിച്ചു.

വയാനടിലെ എഴു നിയമ സഭ മണ്ഡല ത്തിലെയും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ കോഓര്‍ഡിനേറ്റര്‍മാരായി അഷ്റഫ് ബത്തേരി, അഷ്റഫ് വാകേരി, (സുല്‍ത്താന്‍ ബത്തേരി) പി. കെ. ജയപ്രകാശ്, സിദ്ദിഖ് (മാനന്താവാടി) അബ്ദുള്‍ സലാം മേപാടി, ഹരിന്ദ്രന്‍ (കല്‍പ്പറ്റ) ടി.ടി. അബ്ദുള്‍ നാസര്‍, ബിജി (നിലമ്പൂര്‍) വി.ഫസലുള്ള, ഷിബു കൂരി (വണ്ടൂര്‍) സി.എച്ച്. ബഷീര്‍, അബ്ദുള്‍ ഗഫൂര് (ഏറനാട്) അലി പായൂര്‍, സഫനാസ് മുക്കം (തിരുവമ്പാടി) എന്നിവരെ തെരഞ്ഞെടുത്തു.

എം.ഐ. ഷാനവാസിന്റെ നേതൃത്വത്തില്‍ വയനാട് മണ്ഡലത്തില്‍ നടത്തിയുള്ള വികസന പ്രവര്‍ത്തനങ്ങളുടെ രൂപരേഖ യോഗത്തില്‍ പുറത്തിറക്കി. സൈദാലവി അമ്പലവയല്‍ സ്വാഗതവും അഷറഫ് വാകേരി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍