ഒഐസിസി കുവൈറ്റ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇലക്ഷന്‍ പ്രവര്‍ത്തനത്തിന് തുടക്കമായി
Monday, March 24, 2014 7:34 AM IST
കുവൈറ്റ്: ഒഐസിസി കുവൈറ്റ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ പ്രഥമയോഗം സാല്‍മിയയില്‍ സണ്ണി മണര്‍കാടിന്റ അധ്യക്ഷതയില്‍ ചേര്‍ന്നു.

കുവൈറ്റിലെ 450ല്‍പരം ഇടുക്കി ജില്ലക്കാരുടെ ഭവനങ്ങളില്‍ സന്ദര്‍ശനം നടത്തി സമ്മതിദാനം യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന അഡ്വ. ഡീന്‍ കുര്യാക്കോസിന് നല്‍കണമെന്ന് അഭ്യര്‍ഥിക്കാന്‍ തീരുമാനിച്ചു. യോഗത്തില്‍ മുന്‍ എംപി പി.ടി തോമസ് കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വിശദീകരിച്ചു. തുടര്‍ന്ന് ഡീന്‍ കുര്യാക്കോസിന് വോട്ട് അഭ്യര്‍ഥിച്ചു.

ഇടുക്കി ജില്ലയിലെ മലയോര പ്രദേശങ്ങളില്‍ ഉണ്ടായിട്ടുള്ള കര്‍ഷകദ്രോഹ നടപടികള്‍ക്ക് അറുതിവരുത്താനായി തന്നാല്‍ കഴിയുന്ന എല്ലാ പ്രവര്‍ത്തനങ്ങളും നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. യോഗത്തില്‍ കുവൈറ്റ് ഇടുക്കി ജില്ലാ കോഓര്‍ഡിനേറ്റര്‍ അലക്സ് ചെറിയാന്‍, ബാബു പാറയാനി, ബിനോയി, ടോം ജോസ് ഇടയോടിയില്‍, ബൈജു പോള്‍, ബിജോയി കുര്യന്‍, മാത്യു അരീപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. ജോസ് മാത്യു നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: സിദ്ധിഖ് വലിയകത്ത്