ജിദ്ദാ കെഎംസിസി മൂന്നിയൂര്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍
Monday, March 24, 2014 7:26 AM IST
ജിദ്ദാ: രാജ്യത്ത് ഫാസിസ്റ് ശക്തികളുടെ കടന്നു കയറ്റം ഇല്ലാതാകുവാന്‍ യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനുവേണ്ടി പ്രവര്‍ത്തിക്കുവാനും മുസ്ലിം ലീഗും കെഎംസിസിയും നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വിലമതിക്കാനാവാത്തതാണെന്നും കെഎംസിസി നാഷണല്‍ കമ്മിറ്റി പ്രസിഡന്റും ഓടാപെക് ചെയര്‍മാനുമായ കെ.പി മുഹമ്മദ് കുട്ടി.

ജിദ്ദ കെഎംസിസി മൂന്നിയൂര്‍ പഞ്ചായത്ത് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ്കണ്‍വന്‍ഷനും മൂന്നിയൂര്‍ പഞ്ചായത്തിലെ പത്താമത്തെ ബൈതുല്‍ റഹിമയുടെ ധനശേഖരണ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.

പ്രസിഡന്റ് ഇ.ടി. മുഹമ്മദ് ഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെഎംസിസി നാഷണല്‍ സെക്രട്ടറി രായീന്‍ കുട്ടി നിറാട് മുഖ്യപ്രഭാഷണം നടത്തി. മലപ്പുറം ജില്ലാ മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറി ഉസ്മാന്‍ താമരത്, വി.പി മുസ്തഫ, എം.എ അസീസ്, സികെ ശാക്കിര്‍, ജലാല്‍, സി.സി കരീം, പി.കെ അബ്ദുറഹ്മാന്‍, ഫാറൂഖ് വെളിമുക്ക്, കെ.ടി ഹംസ, ഒ. അബ്ദുറഹ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു. ലത്തീഫ് പടിക്കല്‍ സ്വാഗതവും നൌഹീദ് എസി ബസാര്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍