കണ്‍വന്‍ഷനും ധ്യാനയോഗവും മാര്‍ച്ച് 23 മുതല്‍
Monday, March 24, 2014 7:23 AM IST
കുവൈറ്റ്: സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് മഹായിടവകയുടെ ആത്മീയ-ജീവകാരുണ്യ പ്രസ്ഥാനമായ മാര്‍ ബസോലിയോസ് മൂവ്മെന്റിന്റെ ആഭിമുഖ്യത്തില്‍ കണ്‍വന്‍ഷനും ധ്യാനയോഗവും നടത്തുന്നു.

വലിയ നോമ്പിനോടനുബന്ധിച്ച് മാര്‍ച്ച് 23, 24, 26 തീയതികളില്‍ വൈകുന്നേരം ഏഴു മുതല്‍ അബാസിയ അല്‍ഫോന്‍സ ഹാളില്‍ കണ്‍വന്‍ഷനും 27ന് വൈകുന്നേരം ഏഴു മുതല്‍ അബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ ധ്യാനയോഗവും നടക്കും.

കണ്‍വന്‍ഷനും ധ്യാനയോഗത്തിനും മലങ്കര സഭയുടെ തിരുവനന്തപുരം ഭദ്രാസന ബാലസമാജം വൈസ് പ്രസിഡന്റും ജയില്‍ മിനിസ്ട്രി മെംബറും ഇളമാട് സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവക വികാരിയും പ്രമുഖ സുവിശേഷ പ്രസംഗകനുമായ റവ. ഫാ. വര്‍ഗീസ് ടി. വര്‍ഗീസ് അഞ്ചല്‍ നേതൃത്വം നല്‍കും.

റിപ്പോര്‍ട്ട്: സിദ്ധിഖ് വലിയകത്ത്