ടൊറന്റോ: കനേഡിയന്‍ മലയാളി അസോസിയേഷന്റെ പതിന്നാലാമത് പ്രസിഡന്റായി ബോബി സേവ്യര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. സന്ധ്യാ മനോജ് ആണ് വൈസ് പ്രസിഡന്റ്, ജന്നിഫര്‍ പ്രസാദ് ജനറല്‍ സെക്രട്ടറിയായും, മാത്യു കുതിരവട്ടം ട്രഷററായും തുടരും. എന്റര്‍ടൈന്‍മെന്റ് കണ്‍വീനര്‍മാരായി മോഹന്‍ അരിയത്ത്, ബിനോയി തങ്കച്ചന് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
പ്രശാന്ത് ജോബ് (ജോയിന്റ് സെക്രട്ടറി), പോള്‍ മാത്യു (ജോയിന്റ് ട്രഷറര്‍), നീനു പ്രസന്നന്, മഞ്ചു ജോണ്‍ വില്‍സണ്‍ (അസി. എന്റര്‍ടൈന്‍മെന്റ് കണ്‍വീനര്‍മാര്‍), ആന്റണി തോമസ്, രാജലക്ഷ്മി നായര്‍ (ഓഡിറ്റര്‍മാര്‍), ജയ്സണ്‍ മാത്യു (പിആര്‍ഒ), ജേക്കബ് വര്‍ഗീസ് (എക്സ് ഒഫീഷ്യോ), തോമസ് കെ. തോമസ് (ട്രസ്റി ബോര്‍ഡ് ചെയര്മാന്), ജോമി ജോസഫ് (അഡ്വൈസറി ബോര്‍ഡ് ചെയര്മാന്) എന്നിവരാണ് മറ്റ് അഡ്വൈസറി ബോര്‍ഡ് അംഗങ്ങള്‍.
ആന്റോ കരുണയ്ക്കല്‍, കുഞ്ഞുമോന് സേവ്യര്‍, ജോജി ജോസഫ്, ജോയി പൌലോസ്, അരുണ്‍ വിജയകുമാര്‍, ബെന്നി മാത്യു, ഫെലിക്സ് ജയിംസ്, ജിജീഷ് ജോണ്‍, ലെസ്ലി നൈനാന്, എം.വി. ശ്രീകുമാര്‍, ത്രേസ്യാമ്മ ജോണ്സണ്, പോള്‍സണ്‍ പോള്‍ എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍.
മുന്‍കാല പ്രസിഡന്റുമാരായ പ്രൊഫ. തോമസ് ജോസഫ്, തോമസ് കെ. തോമസ്, ജേക്കബ് വര്‍ഗീസ്, ജോമി ജോസഫ് എന്നിവരും, മുന്‍കാല സെക്രട്ടറിമാരായ ജയ്സണ്‍ മാത്യു, വില്‍ഫ്രഡ് മിറാന്‍ഡ, മാത്യു ജേക്കബ് എന്നിവരും ഉപദേശകസമിതി അംഗങ്ങളായി കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കും.
കലാവേദി, നാടകക്ളബ്, സാഹിത്യവേദി, ചെണ്ടമേളം എന്നിവയുടെ കോര്‍ഡിനേറ്റര്‍മാരെ പിന്നീട് തെരഞ്ഞെടുക്കും.
മിസിസാഗായിലെ ബണ്ഹാംതോര്പ്പ് കമ്യൂണിറ്റി സെന്ററില്‍ നടന്ന കനേഡിയന്‍ മലയാളി അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
സ്ഥാനമൊഴിഞ്ഞ മുന്‍ വൈസ് പ്രസിഡന്റ് രാജേഷ് മോനോനായിരുന്നു 2014ലേക്കുള്ള ഭാരവാഹികളെ തീരുമാനിക്കുന്നതിനുള്ള തെരഞ്ഞെടുപ്പിന്റെ വരണാധികാരി.
റിപ്പോര്‍ട്ട്: ജയ്സണ്‍ മാത്യു