ലിവിംഗ്സ്റണ്‍ സെന്റ് ജയിംസ് ദേവാലയത്തില്‍ പ്രഥമ ദിവ്യബലിയര്‍പ്പണവും വചനിപ്പ് പെരുന്നാളും
Monday, March 24, 2014 5:15 AM IST
ന്യൂജേഴ്സി: സിറിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ അമേരിക്കന്‍ മലങ്കര ആര്‍ച്ച് ഡയോസിസില്‍ ഉള്‍പ്പെട്ട ലിവിംഗ്സ്റണ്‍ സെന്റ് ജയിംസ് സിറിയന്‍ ഓര്‍ത്തഡോക്സ് പള്ളി ന്യൂജേഴ്സിയിലെ പ്രകൃതി രമണീയമായ വാണാക്യൂവില്‍ വാങ്ങിയ പുതിയ ആരാധനാലയത്തിലെ പ്രഥമ ദിവ്യബലിയര്‍പ്പണം വിശുദ്ധ ദൈവമാതാവിന്റെ വചനിപ്പ് പെരുന്നാള്‍ ദിനമായ മാര്‍ച്ച് 24-ന് തിങ്കളാഴ്ച നടത്തപ്പെടും. അന്നേദിവസം വൈകുന്നേരം 6..30-ന് സന്ധ്യാപ്രാര്‍ത്ഥനയും, 7.15-ന് വിശുദ്ധ കുര്‍ബാനയും, തുടര്‍ന്ന് ദൈവമാതാവിനോടും ഇടവക മധ്യസ്ഥനും കാവല്‍ പിതാവുമായ വിശുദ്ധ യാക്കോബ് സ്ളീഹായോടുമുള്ള പ്രത്യേക മധ്യസ്ഥ പ്രാര്‍ത്ഥനയും നടത്തപ്പെടും. മലങ്കര അതിഭദ്രാസനാധിപനും പാത്രിയര്‍ക്കാ വികാരിമായ അഭിവന്ദ്യ ആര്‍ച്ച് ബിഷപ്പ് യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്തയുടെ അനുഗ്രഹാശിസുകളോടെ ഇടവക വികാരി വന്ദ്യ ഗീവര്‍ഗീസ് തോമസ് ചട്ടത്തില്‍ കോര്‍എപ്പിസ്കോപ്പ വിശുദ്ധ ആരാധനയ്ക്ക് മുഖ്യകാര്‍മികത്വം വഹിക്കും.

മലങ്കര ആര്‍ച്ച് ഡയോസിസിന്റെ കീഴില്‍ രൂപീകൃതമായ ന്യൂജേഴ്സിയിലെ രണ്ടാമത്തെ ദേവാലയമായ സെന്റ് ജയിംസ് ഇടവക കഴിഞ്ഞ ആറര വര്‍ഷക്കാലമായി വിശുദ്ധ ശുശ്രൂഷകള്‍ നടത്തിവന്നിരുന്ന ലിവിംഗ്സ്റണിലെ 'നൈറ്റ്സ് ഓഫ് കൊളംബസ്' ഹാളിലെ അവസാനത്തെ ശുശ്രൂഷകള്‍ മാര്‍ച്ച് 23-ന് ഞായറാഴ്ച നടത്തി. സഭാ തലവനായ പരിശുദ്ധ ഇഗ്നാത്തിയോസ് സാഖാ ഈവസ് പ്രഥമന്‍ ബാവയുടെ ആകസ്മിക വേര്‍പാടില്‍ സുറിയാനി സഭ ഒന്നടങ്കം ദുഖാചരണം നടത്തിവരുന്നതുമൂലം ആര്‍ഭാടരഹിതമായിട്ടാണ് എല്ലാ ചടങ്ങുകളും ക്രമീകരിച്ചിരിക്കുന്നതെന്ന് വികാരി അറിയിച്ചു. പ്രഥമ ദിവ്യബലി സമര്‍പ്പണത്തിന്റേയും വചനിപ്പ് പെരുന്നാളിന്റേയും ആത്മീയ ചടങ്ങുകള്‍ ഏറ്റവും ഭക്തിയോടെ ആകുവാന്‍ തക്കവണ്ണം ഇടവക മാനേജിംഗ് കമ്മിറ്റി സമര്‍പ്പണത്തോടെ പ്രവര്‍ത്തിച്ചുവരുന്നു. ദിവ്യമായ ശുശ്രൂഷകളിലേക്കും ഇതര ചടങ്ങുകളിലേക്കും എല്ലാ വിശ്വാസികളേയും അഭ്യുദയകാംക്ഷികളേയും ആദരവോടെ സ്വാഗതം ചെയ്യുന്നതായി പള്ളികാര്യത്തില്‍ നിന്നും അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: വെരി റവ.ഫാ. ഗീവര്‍ഗീസ് ചട്ടത്തില്‍ കോര്‍എപ്പിസ്കോപ്പ (വികാരി&പ്രസിഡന്റ്) 518 438 4196, ബിജു കുര്യന്‍ മാത്യൂസ് (വൈസ് പ്രസിഡന്റ്) 973 508 8096, സിമി ജോസഫ് (ട്രഷറര്‍) 973 870 1720, മെവിന്‍ തോമസ് (സെക്രട്ടറി) 973 885 2986.

വിലാസം: ട.ഖമാല ട്യൃശമി, 7 ഇീിസശിീംി ഞറ, ണമിമഝൌല, ചഖ 07465. ഏജട അററൃല: ഇമിിീി ആമഹഹ ഞറ, ണമിമൂൌല, ചഖ 07465. ബിജു ചെറിയാന്‍ (ന്യൂയോര്‍ക്ക്) അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം