ഗാര്‍ഫീല്‍ഡ് ദേവാലയത്തില്‍ നോമ്പുകാല വിശുദ്ധീകരണ ധ്യാനം
Monday, March 24, 2014 5:14 AM IST
ഗാര്‍ഫീല്‍ഡ്: വിശുദ്ധീകരണത്തിന്റെ അനുഗ്രഹമായി ഗാര്‍ഫീല്‍ഡ് ജോണ്‍പോള്‍ രണ്ടാമന്‍ സീറോ മലബാര്‍ മിഷന്‍ ദേവാലയത്തില്‍ നടന്ന നോമ്പുകാല വിശുദ്ധീകരണധ്യാനം വിശ്വാസസമൂഹത്തിന് വലിയ ആത്മവിശുദ്ധീകരണത്തിന്റേയും ആത്മാഭിഷേകത്തിന്റേയും അത്ഭുതകരമായ രോഗ സൌഖ്യത്തിന്റേയും ദിവസമായി മാറി ഇടവക വികാരി ഫാ. ജേക്കബ് ക്രിസ്റി, ടീം അംഗങ്ങളെ പ്രാര്‍ത്ഥനാപൂര്‍വ്വം സാഗതം ചെയ്ത് ആരംഭിച്ച നാലുദിവസത്തെ ധ്യാനം വലിയ അനുഗ്രഹത്തിന്റെ നിമിഷങ്ങള്‍ ആയിരുന്നു.

ഫാ. സന്തോഷ് ജോര്‍ജിന്റെ നേതൃത്വത്തില്‍ ഫാദര്‍ ബീറ്റാജു, ബ്രദര്‍ റെജി കൊട്ടാരം, സംഗീത സംവിധായകന്‍ പിറ്റര്‍ ചേരാനല്ലൂര്‍ എന്നിവര്‍ നേതൃത്വം നല്കി. പീറ്റര്‍ ചേരാനല്ലൂരിന്റെ നേതൃത്വത്തില്‍ നടന്ന ഗാനശുശ്രൂഷ ദൈവ വചനത്തിന്റെ പുത്തന്‍ അനുഗ്രമായി. ധ്യാനത്തിന്റെ അവസാനം ഫാദര്‍ ജേക്കബ് ക്രിസ്റി ടീം അംഗങ്ങളോട് നന്ദിയും ഇടവക സമൂഹത്തിന് ദൈവം ഈ ധ്യാനത്തിന് നല്‍കിയ അത്ഭുതകരമായ പ്രവര്‍ത്തനത്തിന് നന്ദിയും പറഞ്ഞു

റിപ്പോര്‍ട്ട്: ഷിജോ പൌലോസ്