ക്നാനായ സെന്ററില്‍ റവ. ഡോ. ജോസഫ് പാപ്ളാനി നയിക്കുന്ന ആത്മീയ നവീകരണ ധ്യാനം
Monday, March 24, 2014 5:13 AM IST
ന്യൂയോര്‍ക്ക്: റോക്ക് ലാന്‍ഡില്‍ സ്റ്റോണി പോയിന്റില്‍ 400 വില്ലോഗ്രോവ് റോഡിലുള്ള ക്നാനായ കത്തോലിക്കാ കമ്യൂണിറ്റി സെന്ററില്‍ 2014 ഏപ്രില്‍ 4 (വെള്ളി) വൈകുന്നേരം ആറു മുതല്‍ ഏപ്രില്‍ ആറിന് (ഞായര്‍) വൈകുന്നേരം അഞ്ചു വരെ റവ. ഡോ. ജോസഫ് പാപ്ളാനി നയിക്കുന്ന ആത്മീയ നവീകരണ ധ്യാനം ഉണ്ടായിരിക്കുന്നതാണ്.

കര്‍ത്താവിന്റെ പീഡാസഹനങ്ങളെക്കുറിച്ച് ധ്യാനിക്കുന്ന പുണ്യപ്പെട്ട വലിയ നോമ്പിന്റെ അവസരത്തില്‍ ഈ വിശുദ്ധീകരണ ധ്യാനത്തില്‍ പങ്കെടുക്കുവാന്‍ ഏവരെയും ഹൃദ്യമായി ക്നാനായ സെന്ററിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് റവ. ഫാ. റെന്നി കട്ടേല്‍ പറഞ്ഞു. കൈക്കാരന്മാരായി സ്റീഫന്‍ തേവര്‍കാട്ടുകുന്നേല്‍, സിബി മണലേല്‍, ത്രേസ്യാമ്മ പാലനില്‍ക്കുംമുറിയില്‍, സ്റീഫന്‍ മുപ്രാപ്പിള്ളില്‍ (ഐകെസിസി) എന്നിവരാണ്.