ന്യൂയോര്‍ക്ക് മലയാളി സ്പോര്‍ട്സ് ക്ളബിന് നവ നേതൃത്വം
Saturday, March 22, 2014 8:18 AM IST
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് മലയാളി സ്പോര്‍ട്സ് ക്ളബിന്റെ 2014-ലേക്കുള്ള ഭാരവാഹികളെ ടേസ്റ് ഓഫ് കൊച്ചിന്‍ റസ്ററന്റില്‍ നടന്ന ഇലക്ഷനില്‍ തെരഞ്ഞെടുത്തു.

പ്രസിഡന്റായി ഈപ്പന്‍ ചാക്കോ, സെക്രട്ടറിയായി സഖറിയാ മത്തായി, വൈസ് പ്രസിഡന്റ് (ഫിനാന്‍സ്) റെജി ജോര്‍ജ്, സീനിയര്‍ പ്രോഗ്രാം സജി തോമസ്, ജൂണിയര്‍ പ്രോഗ്രാം രാജു പറമ്പില്‍, ജോയിന്റ് സെക്രട്ടറി രഘു നൈനാന്‍, ട്രഷറര്‍ മാത്യു ചെറുവള്ളില്‍, അക്കൌണ്ടന്റ് വര്‍ഗീസ് ജോണ്‍, കമ്മിറ്റി അംഗങ്ങളായി സോണി പോള്‍, മാത്യു ജോഷ്വാ, ജിന്‍സ് ജോസഫ്, ലിജോ കള്ളിക്കാടന്‍, സന്തോഷ് കെ. ഫിലിപ്പ് എന്നിവരും അഡ്വൈസറി ബോര്‍ഡ് അംഗങ്ങളായി ജോസ് കള്ളിക്കാടന്‍, തോമസ് ഉമ്മന്‍, കോശി തോമസ്, ഗോപിനാഥന്‍ പണിക്കര്‍, സജി തോമസ്, ഷെറിന്‍ ഏബ്രഹാം എന്നിവരും ഓഡിറ്ററായി ബിജു ചാക്കോ എന്നിവരേയും യോഗം ഐക്യകണ്ഠേന തെരഞ്ഞെടുത്തു.

കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ന്യൂയോര്‍ക്ക് മലയാളി സ്പോര്‍ട്സ് ക്ളബ് കായിക രംഗത്ത് ലോംഗ് ഐലന്റില്‍ നിറഞ്ഞ സാന്നിധ്യമാണ്. പുതിയ പദ്ധതികളുമായി അസോസിയേഷനെ കൂടുതല്‍ ശക്തിയോടെ മുന്നോട്ടു നയിക്കുമെന്ന് പ്രസിഡന്റ് ഈപ്പന്‍ ചാക്കോ പറഞ്ഞു. പോയവര്‍ഷങ്ങളില്‍ നല്‍കിയ സഹായ സഹകരണങ്ങള്‍ ഏവരില്‍ നിന്നും വീണ്ടും പ്രതീക്ഷിക്കുന്നതായി സെക്രട്ടറി സഖറിയാ മത്തായി യോഗത്തെ അറിയിച്ചു. ഈവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ പൂര്‍വാധികം ശക്തമാക്കുവാന്‍ സെക്രട്ടറി യോഗത്തെ ചുമതലപ്പെടുത്തി. ഈവര്‍ഷത്തെ കായികമത്സരങ്ങളുടെ തുടക്കമായി ബാസ്കറ്റ് ബോള്‍ ലീഗ്, ബാസ്ക്കറ്റ് ബോള്‍ ടൂര്‍ണമെന്റ് എന്നിവര്‍ മാത്യു ജോഷ്വായുടെ നേതൃത്വത്തില്‍ നടന്നുവരുന്നു.

കൂടുതല്‍ മലയാളികളെ ക്ളബിലേക്ക് ആകര്‍ഷിക്കുവാന്‍ ബാസ്കറ്റ് ബോള്‍ കോച്ചിംഗ്, ബാഡ്മിന്റണ്‍ കോച്ചിംഗ്, സോക്കര്‍ ക്യാമ്പ് എന്നിവ നടത്തപ്പെടുന്നു. ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ജൂണിലും ക്രിക്കറ്റ് ടൂര്‍ണമെന്റ് ജൂലൈ നാലിനും ആഴ്ചയുടെ അവസാനത്തോടുകൂടി നടക്കും.

സോക്കര്‍ ടൂര്‍ണമെന്റും സെവന്‍സ് ലീഗും ലേബര്‍ ഡേയോട് അനുബന്ധിച്ചും വോളിബോള്‍ ടൂര്‍ണമെന്റ് ഒക്ടോബറില്‍ നടത്തുവാനും കമ്മിറ്റി തീരുമാനിച്ചു. മേയ് 18-ന് വൈകിട്ട് അഞ്ചിന് 'ഉല്ലാസത്തിരമാല' എന്ന മെഗാഷോ ന്യൂയോര്‍ക്ക് മലയാളി സ്പോര്‍ട്സ് ക്ളബ് സ്പോണ്‍സര്‍ ചെയ്ത് നടത്തുന്നതാണ്. സിനിമാതാരങ്ങളായ വിനീത് ശ്രീനിവാസന്‍, റഹ്മാന്‍, ശ്വേതാ മേനോന്‍ എന്നിവര്‍ നയിക്കുന്ന മെഗാഷോയില്‍ സയനോര, സച്ചിന്‍ വാര്യര്‍ എന്നിവരുടെ ഗാനമേളയും ട്രൂറോമന്‍സ് അവതരിപ്പിക്കുന്ന ഹാസ്യപരിപാടികളും ഉണ്ടായിരിക്കും. ആര്‍.ആന്‍ഡ് ടിയുടെ ബാനറില്‍ ടി.എസ്. വിജയന്‍ സംവിധാനം നിര്‍വഹിക്കും. രഘു നൈനാന്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം