മക്കയില്‍ ഇന്ത്യന്‍ സ്കൂളിനായി ജനകീയ കൂട്ടായ്മ
Saturday, March 22, 2014 8:18 AM IST
മക്ക: ഇന്ത്യന്‍ സ്കൂള്‍ എന്ന സ്വപ്ന സാക്ഷാത്കാരത്തിനായി മക്കയയിലെ വിവിധ മത,രാഷ്ട്രീയ സാമൂഹിക സംഘടാനാ പ്രധിനിധികളും രക്ഷിതാക്കളും സംയുക്തമായി നടന്ന യോഗത്തില്‍ രക്ഷകര്‍ത്തസംഗമം വന്‍ വിജയമാക്കുവാന്‍ യോഗം തീരുമാനിച്ചു.

രക്ഷിതാക്കളും സംഘടാനാ പ്രധിനിധികളും കൂടിച്ചേര്‍ന്നുകൊണ്ട് മക്ക ഇന്ത്യന്‍ പേരന്‍സ് അസോസിയേഷന്‍ എന്ന പേരില്‍ ഒരു കൂട്ടായ്മയ്ക്ക് രൂപം നല്‍കി ചെയര്‍മാനായി മുജീബ് പൂക്കോട്ടൂരും കണ്‍വീനറായി ഷാനിയാസ് കുന്നിക്കോടിനേയും ട്രഷറാര്‍ അയി ടി.പി.അഹമ്മദ് കുട്ടി മാസ്ററേയും കമ്മിറ്റി അംഗങ്ങളായി കാസിം മദനി,ഷാഹുല്‍ കുന്നിക്കോട്,നാസര്‍ കിന്‍സാര,അഷറഫ് വെളളി പറമ്പ്,കുഞ്ഞാപ്പ പൂക്കോട്ടൂര്‍,ഷിജു പന്തളം, റഷീദ് തൃശൂര്‍, ബഷീര്‍ മാമാങ്കര എന്നിവരേയും തെരഞ്ഞെടുത്തു

ഇന്ന് രാത്രി എട്ടിന് മക്കാ ശിഫാ ബറക്കാ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രസ്തുത സംഗമത്തിലേക്ക് എല്ലാ രക്ഷിതാക്കളേയും സ്വാഗതം ചെയ്യുന്നതായി യോഗം അറിയിച്ചു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍