പാലക്കാട് ജില്ലാ യുഡിഎഫ് കണ്‍വന്‍ഷന്‍ നടത്തി
Saturday, March 22, 2014 8:10 AM IST
റിയാദ്: പാലക്കാട് ജില്ലാ യുഡിഎഫ് കമ്മറ്റിയുടെ പ്രഥമ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ബത്ഹയിലെ സഫാമക്കാ പോളിക്ളിനിക്ക് ഓഡിറ്റോറിയത്തില്‍ നടന്നു.

സമ്മേളനം ഒഐസി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ്് സി.എം കുഞ്ഞി കുമ്പള ഉദ്ഘാടനം ചെയ്തു. ഫാസിസ്റ് ശക്തികളെ അധികാരത്തില്‍ നിന്നും അകറ്റി നിര്‍ത്താനും മതേതര ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടാനും യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് പ്രവാസി കുടുംബങ്ങളുടെ വോട്ടുകള്‍ പരമാവധി രേഖപ്പെടുത്താന്‍ എല്ലാവരും പ്രയത്നിക്കണമെന്ന് സി.എം കുഞ്ഞി അഭ്യര്‍ഥിച്ചു.

ടി. റഷീദിന്റെ ആമുഖ പ്രസംഗത്തോടെ തുടക്കം കുറിച്ച സമ്മേളനത്തില്‍ പി. അബ്ദുള്‍ ഹമീദ് അധ്യക്ഷത വഹിച്ചു. ഒഐസിസി സീനിയര്‍ വൈസ് പ്രസിഡന്റ് അഡ്വ. അജിത്, കെഎംസിസി നാഷണല്‍ കമ്മിറ്റി സെക്രട്ടറി എസ്.വി അര്‍ശുല്‍ അഹമ്മദ് തുടങ്ങിയവര്‍ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്ത് പ്രസംഗിച്ചു മൊയ്തീന്‍ കോയ കല്ലമ്പാറ, മുഹമ്മദലി മണ്ണാര്‍ക്കാട്, ഷരീഫ് കൈപ്പുറം, ഗിരീഷ് കുമാര്‍, നാസര്‍ തങ്ങള്‍, സജി ജോസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. രാധാകൃഷ്ണന്‍ സ്വാഗതമാശംസിച്ച ചടങ്ങില്‍ പ്രമോദ് പൂപ്പാല നന്ദി രേഖപ്പെടുത്തി. റഫീഖ് പട്ടാമ്പി, സയ്യിദ് ഫസല്‍ ഞാങ്ങാട്ടിരി തുടങ്ങിയവര്‍ കണ്‍വന്‍ഷന് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍