പാത്രിയര്‍ക്കീസ് ബാവയുടെ നിര്യാണത്തില്‍ അനുശോചിച്ചു
Saturday, March 22, 2014 8:09 AM IST
അബുദാബി: ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവയുടെ നിര്യാണത്തില്‍ അബുദാബി സെന്റ് സ്റീഫന്‍സ് യാക്കോബായ പള്ളിയില്‍ ഭദ്രാസന മെത്രാപോലീത്താ ഡോ. മാത്യൂസ് മോര്‍ ഈവാനിയോസ് തിരുമേനിയുടെ നേതൃത്വത്തില്‍ വികാരിയും ഭരണസമിതി അംഗങ്ങളും ഇടവക ജനങ്ങളും ചേര്‍ന്ന് അനുസ്മരണ പ്രാര്‍ഥന നടത്തി.

മലങ്കര സഭയിലെ തന്റെ അജഗണങ്ങളെ സ്നേഹിച്ച ഒരു പുണ്യപിതാവായിരുന്നു പാത്രിയര്‍ക്കീസ് ബാവയെന്ന് അഭിവന്ദ്യ തിരുമേനി പ്രസ്താവിച്ചു.

ദുഃഖാചരണത്തിന്റെ ഭാഗമായി സെന്റ് സ്റീഫന്‍സ് ഇടവകയുടെ എല്ലാ പരിപാടികളും മാറ്റിവച്ചു. പാത്രിയര്‍ക്കീസിനെ അനുസ്മരിച്ച് അഖണ്ഡ പ്രാര്‍ഥന നടത്തുമെന്ന് ഇടവക വികാരി ഫാ. ജിബി ഇച്ചിക്കോട്ടില്‍ അറിയിച്ചു. പള്ളി സെക്രട്ടറി ഏബ്രഹാം പോത്തന്‍, വൈസ് പ്രസിഡന്റ് കെ.വി ഏബ്രഹാം, വിനു ജേക്കബ്, ഭക്തസംഘടനാ പ്രതിനിധികള്‍ എന്നിവര്‍ അനുശോചന പ്രസംഗം നടത്തി.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള