ഷിക്കാഗോ സോഷ്യല്‍ ക്ളബ് ചീട്ടുകളി മത്സരം നടത്തി
Saturday, March 22, 2014 3:19 AM IST
ഷിക്കാഗോ: ഷിക്കാഗോ സോഷ്യല്‍ ക്ളബ് ചീട്ടുകളി മത്സരം നടത്തി. നൂറ്റിയമ്പതില്‍പ്പരം മത്സരാര്‍ത്ഥികളേയും അതില്‍കൂടുതല്‍ കാണികളേയുംകൊണ്ട് ഷിക്കാഗോ കെ.സി.എസ് കമ്യൂണിറ്റി സെന്റര്‍ അടുത്തകാലത്തൊന്നും കാണാന്‍ കഴിയാത്ത രീതിയിലുള്ള മത്സരവേദിയായി മാറി.

അഞ്ച് പൂളുകളിലായി നടന്ന വാശിയേറിയ 28 (ലേലം) മത്സരത്തില്‍ മനോജ് അമ്മായിക്കുന്നേല്‍, ബൈജു കുന്നേല്‍, ബന്നി കളപ്പുരയ്ക്കല്‍ ടീം ഒന്നാമത് എത്തി. ലൂക്കാച്ചന്‍ തൊടുകയില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും ജോലേന്‍ തൊടുകയില്‍ സ്പോണ്‍സര്‍ ചെയ്ത 1001 ഡോളറും കരസ്ഥമാക്കി.

രണ്ടാം സ്ഥാനം സതീഷ് നിരവത്ത്, ആല്‍വിന്‍ ഷിക്കോരേ, പ്രിന്‍സ് ഈപ്പന്‍ ടീം ഷിക്കാഗോ സോഷ്യല്‍ ക്ളബ് സ്പോണ്‍സര്‍ ചെയ്ത 501 ഡോളര്‍ കരസ്ഥമാക്കി.

ഒമ്പത് ടീമുകളായി നടന്ന വാശിയേറിയ റെമ്മി മത്സരത്തില്‍ ഏതാണ്ട് നാല്‍പ്പത്തിയഞ്ചു പേരെ പിന്നിലാക്കി ഷാജി നിരപ്പേല്‍ ഒന്നാമതെത്തി, ഷിക്കാഗോ സോഷ്യല്‍ ക്ളബ് സ്പോണ്‍സര്‍ ചെയ്ത 1001 ഡോളര്‍ കാഷ് അവാര്‍ഡ് കരസ്ഥമാക്കി.

രണ്ടാം സ്ഥാനം സൈമണ്‍ ചക്കാലപടവില്‍, ഷിക്കാഗോ സോഷ്യല്‍ ക്ളബ് തന്നെ സ്പോണ്‍സര്‍ ചെയ്ത 501 ഡോളര്‍ കരസ്ഥമാക്കി.

ഈ മത്സരത്തിന്റെ കണ്‍വീനര്‍മാരായി പ്രവര്‍ത്തിച്ചത് സ്റീഫന്‍ കിഴക്കേക്കുറ്റും, ജോസ് മണക്കാട്ടും ആയിരുന്നു. ജോസ് മുല്ലപ്പള്ളി, അലക്സ് പടിഞ്ഞാറേല്‍, സൈമണ്‍ ചക്കാലപ്പടവില്‍ എന്നിവര്‍ ജഡ്ജിംഗ് പാനലില്‍ പ്രവര്‍ത്തിച്ചു.

രജിസ്ട്രേഷന്‍ വളരെ ചിട്ടയോടും സമയബന്ധിതവുമായി നടത്തിയ സെക്രട്ടറി അഭിലാഷ് നെല്ലാമറ്റം ടീം എല്ലാവരുടേയും പ്രത്യേക പ്രശംസ പടിച്ചുപറ്റി.

പ്രസിഡന്റ് സൈമണ്‍ ചക്കാലപ്പടവിലിന്റെ അധ്യക്ഷതയില്‍ കൂടിയ പൊതുസമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് ബിനു കൈതക്കത്തൊട്ടിയില്‍ സ്വാഗതം പറഞ്ഞു.

ക്ളബ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സൈമണ്‍ ചക്കാലപ്പടവില്‍, ബിനു കൈതക്കത്തൊട്ടി, അഭിലാഷ് നെല്ലാമറ്റം, ബിജു പെരികലം, മാത്യു തട്ടാമറ്റം എന്നിവര്‍ ചേര്‍ന്ന് നിലവിളക്ക് തെളിയിച്ചു. വിജയികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു. സ്വാദിഷ്ടമായ ഭക്ഷണം ക്രമീകരിച്ചത് സ്റീഫന്‍ കിഴക്കേക്കുറ്റും ടോമി എടത്തിലുമാണ്. സെക്രട്ടറി അഭിലാഷ് നെല്ലാമറ്റം നന്ദി പറഞ്ഞു. മാത്യു തട്ടാമറ്റം അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം