കളേഴ്സ് റിയാദ് പ്രതിഭാസംഗമം നടത്തി
Friday, March 21, 2014 8:19 AM IST
റിയാദ്: പ്രവാസി ഗായികാ ഗായകന്‍മാര്‍ക്കുള്ള പ്രമുഖ കലാവേദിയായ കളേഴ്സ് മ്യൂസിക് ആന്‍ഡ് കള്‍ച്ചറല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ റമാദ് ഓഡിറ്റോറിയത്തില്‍ പ്രതിഭാ സംഗമവും റിയാദില്‍ നിന്ന് ഉപരിപഠനത്തിനായി നാട്ടിലേക്ക് പോകുന്ന ഗായികമാരായ അംഗങ്ങള്‍ക്ക് യാത്രയയപ്പും സംഘടിപ്പിച്ചു.

ചെയര്‍മാന്‍ ഷാജഹാന്‍ എടക്കര അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനം ഉബൈദ് എടവണ്ണ ഉദ്ഘാടനം ചെയ്തു. കലയും സംഗീതവും നമുക്ക് കിട്ടിയ രണ്ട് ദൈവീക വരങ്ങളാണെന്നും അവയില്‍ കളങ്കം ചേര്‍ക്കുന്നവരെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. നിസ്വാര്‍ഥമായ സാമൂഹ്യ സേവനത്തിനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള അംഗീകാരമായി രാജ്യം പ്രവാസി ഭാരതീയ സമ്മാനം നല്‍കി ആദരിച്ച നോര്‍ക്ക റൂട്ട്സ് സൌദി കണ്‍സള്‍ട്ടന്റ് ശിഹാബ് കൊട്ടുകാടിനെ ചടങ്ങില്‍ ആദരിച്ചു. മീഡിയാ ഫോറം പ്രതിനിധി ഷക്കീബ് കൊളക്കാടന്‍ കളേഴ്സിന്റെ മൊമെന്റോ ശിഹാബിന് സമ്മാനിച്ചു. റിയാദിന് ഇനിയും ഒട്ടേറെ നല്ല കലാകാരന്‍മാരെ സംഭാവന ചെയ്യാന്‍ കഴിയട്ടെ എന്നും അവര്‍ക്ക് പ്രോത്സാഹനം നല്‍കാന്‍ കളേഴ്സ് പോലുള്ള സംഘടനകള്‍ക്ക് സാധിക്കട്ടെ എന്നും മറുപടി പ്രസംഗത്തില്‍ ശിഹാബ് പറഞ്ഞു.

റിയാദില്‍ നിന്നും ഉപരിപഠനാര്‍ഥം നാട്ടിലേക്ക് പോകുന്ന മൈലാഞ്ചി റിയാലിറ്റി ഷോ താരം ഹിബ ബഷീറിന് സേവാ സ്കൂള്‍ അധ്യാപിക ഷക്കീലാ വഹാബ് മൊമെന്റോ നല്‍കി. മറ്റ് ഗായികമാരായ കീര്‍ത്തനാ ഗിരിജന്‍, ഹിബാ അബ്ദുസലാം, ഷീന്‍ഷാ ഷാജഹാന്‍, നൂനു സുല്‍ത്താന, അംറിന്‍ ആയിശ എന്നിവര്‍ക്കും നര്‍ത്തകിയും അവതാരകയുമായ അശ്വതി ഷാജുവിനും കളേഴ്സിന്റെ ഉപഹാരം യഥാക്രമം ഷീബ രാജു ഫിലിപ്പ്, സുലൈഖ റസൂല്‍സലാം, ഖമര്‍ബാനു സലാം, സക്കീര്‍ ധാനത്ത്, ഷിജു കോശി, അലി ആലുവ എന്നിവര്‍ സമ്മാനിച്ചു. റിയാദ് ടാക്കീസിന്റെ വക പ്രത്യേക സമ്മാനം എല്ലാവര്‍ക്കും നല്‍കി.

നജീം കൊച്ചുകലുങ്ക്, അബ്ദുള്ള വല്ലാഞ്ചിറ, റഷീദ് ഖാസ്മി, ശംനാദ് കരുനാഗപ്പള്ളി, സലീം കളക്കര, നവാസ് ഖാന്‍ പത്തനാപുരം, സജീര്‍ പൂന്തുറ, ഷാനവാസ്, രാജു ഫിലിപ്പ്, റസൂല്‍ സലാം, ഉമ്മര്‍ മീഞ്ചന്ത, മൊയ്തീന്‍ കുട്ടി തെന്നല, സത്താര്‍ കായംകുളം, ഷാജഹാന്‍, ഷൌക്കത്ത് മഞ്ചേരി, ജംഷാദ് തുവൂര്‍, ഷാഫി കൊടിഞ്ഞി, ജിഫിന്‍ അരീക്കോട്, ശമീര്‍ കണിയാര്‍, സലാം തെന്നല തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു.

കളേഴ്സ് അംഗങ്ങള്‍ അവതരിപ്പിച്ച മനോഹരമായ സംഗീത സന്ധ്യയും അരങ്ങേറി. ഷാജഹാന്‍ എടക്കര, സക്കീര്‍ മണ്ണാര്‍മല, ഷിജു കോശി, മോയിന്‍ ഖാന്‍, ഷാരൂഖ്, ഹിലാല്‍ സലാം, ഹിബ ബഷീര്‍, കീര്‍ത്തനാ ഗിരിജന്‍, ഹിബ സലാം, ഷീന്‍ഷാ ഷാജഹാന്‍, ഷിഫ ഷൌക്കത്ത്, നൂനു സുല്‍ത്താന, അംറീന്‍ ആയിശ തുടങ്ങിയവര്‍ ഗാനമാലപിച്ചു. അന്‍വര്‍ വേങ്ങൂര്‍, ഷാജു കുന്നത്ത് പുന്നയില്‍, അന്‍വര്‍ താമരത്ത്, ഹാഷ്മി അന്‍വര്‍, അസ്ലം പെരിന്തല്‍മണ്ണ, മുസ്തഫ പാണ്ടിക്കാട്, ശുക്കൂര്‍ താനൂര്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. സക്കീര്‍ മണ്ണാര്‍മല സ്വാഗതവും ബഷീര്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍