നൌഷാദ് മണ്ണിശേരിയും ഉസ്മാന്‍ താമരത്തും ഇന്ന് റിയാദില്‍
Friday, March 21, 2014 8:18 AM IST
റിയാദ്: മലപ്പുറം ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് നൌഷാദ് മണ്ണിശേരിയും ജനറല്‍ സെക്രട്ടറി ഉസ്മാന്‍ താമരത്തും ഇന്ന് റിയാദില്‍ എത്തിച്ചേരുമെന്ന് മലപ്പുറം ജില്ലാ കെഎംസിസി ഭാരവാഹികള്‍ അറിയിച്ചു.

റിയാദ് മലപ്പുറം ജില്ലാ കെഎംസിസി ബത്ഹയിലെ സഫാമക്കാ ഓഡിറ്റോറിയത്തില്‍ രാത്രി 7.30ന് സംഘടിപ്പിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ രണ്ടുപേരും അതിഥികളായി പങ്കെടുക്കുമെന്നും വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍