കൊല്ലം ജില്ലാ യുഡിഎഫ് കണ്‍വന്‍ഷന്‍ ഇന്ന്
Friday, March 21, 2014 8:18 AM IST
റിയാദ്: കൊല്ലം ജില്ലാ യുഡിഎഫ് കണ്‍വന്‍ഷന്‍ മാര്‍ച്ച് 22ന് (ശനി) വൈകിട്ട് 7.30 ന് ബത്ഹ അല്‍-റയാന്‍ ഓഡിറ്റോറിയത്തില്‍ നടക്കും.

ജില്ലയില്‍ നിന്നുള്ള കൊല്ലം, മാവേലിക്കര, ആലപ്പുഴ പാര്‍ലമെന്റ് മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാര്‍ഥികളായ എം.കെ പ്രേമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ്, കെ.സി വേണുഗോപാല്‍ എന്നിവരെ വിജയിപ്പിക്കുവാന്‍ ആഹ്വാനം ചെയ്താണ് കണ്‍വന്‍ഷന്‍ നടക്കുക.

പരിപാടിയില്‍ എല്ലാ അഭ്യുദയകാംക്ഷികളും പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജലാല്‍ മൈനാഗപ്പള്ളി 0509325129, ബാലു 0502237839.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍