ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ ബാവയുടെ നിര്യാണത്തില്‍ അനുശോചിച്ചു
Friday, March 21, 2014 8:17 AM IST
ന്യൂയോര്‍ക്ക്: ആഗോള ഓര്‍ത്തോഡോക്സ് ക്രൈസ്തവ സഭാ തലവന്‍ ഇഗ് നാത്തിയോസ് സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവയുടെ നിര്യാണത്തില്‍ ഓര്‍ത്തഡോക്സ് ടിവി ഡയറക്ടര്‍ ബോര്‍ഡിനുവേണ്ടി സിഇഒ ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം അനുശോചിച്ചു.

കുറച്ചു നാളുകളായി ജര്‍മനിയിലെ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു ബാവ. ഹൃദയ സ്തംഭനത്തെതുടര്‍ന്നായിരുന്നു അന്ത്യം. ആഗോള ഓര്‍ത്തോഡോക്സ് ക്രൈസ്തവ സഭക്ക് ബാവ നല്‍കിയ സംഭാവനകള്‍ വിലപ്പെട്ടതാണെന്ന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.