എന്‍. മാധവന്‍കുട്ടിക്ക് സ്വീകരണം നല്‍കി
Friday, March 21, 2014 8:17 AM IST
കുവൈറ്റ്: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് സംഘടിപ്പിക്കുന്ന ഇഎംഎസ് എകെജി, ബിഷപ് പൌലോസ് മാര്‍ പൌലോസ് അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കുവൈറ്റില്‍ എത്തിയ പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍, എന്‍. മാധവന്‍കുട്ടിക്ക് കുവൈറ്റ് എയര്‍ പോര്‍ട്ടില്‍ കല കുവൈറ്റ് പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി.

ജനറല്‍സെക്രട്ടറി ടി.വി.ജയന്‍, ഭാരവാഹികളായ സജീവ്.എം.ജോര്‍ജ് സി.കെ. നൌഷാദ്, അനില്‍കൂക്കിറി, ടി.വി.ഹിക്മത്ത്, സജി തോമസ് മാത്യു, രേമ അജിത് എന്നിവരും കലയുടെ പ്രവര്‍ത്തകരും പങ്കെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍