അമേരിക്കന്‍ മലയാളി സംവിധാനം ചെയ്ത സിനിമ കൈരളി ടിവിയില്‍ മാര്‍ച്ച് 23ന്
Friday, March 21, 2014 8:16 AM IST
മിനിയാപ്പോളിസ്: മിനസോട്ടയിലെ നാരായണന്‍ കര്‍ത്താ രചനയും സംവിധാനവും നിര്‍വഹിച്ച ഇംഗ്ളീഷ് ചലച്ചിത്രം ഫെന്‍സസ് കൈരളി ടിവി മാര്‍ച്ച് 23ന് (ഞായര്‍) പ്രക്ഷേപണം ചെയ്യുന്നു. ഞായര്‍ ഉച്ചകഴിഞ്ഞ് 3.30നാണ് പ്രദര്‍ശനം.

ചുരുങ്ങിയ സമയംകൊണ്ട് അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധനേടിയ ചിത്രമാണ് ഫെന്‍സസ്. വര്‍ഗവിവേചനത്തെ ഒരു പ്രത്യേക രീതിയില്‍ നോക്കിക്കാണുന്നതാണ് സിനിമയുടെ പ്രമേയം. ഇന്ത്യയില്‍നിന്ന് ജോലി തേടി അമേരിക്കയിലെത്തിയ നാലു സോഫ്റ്റ് വെയര്‍ എന്‍ജിനിയര്‍മാരുടെ അനുഭവങ്ങളിലൂടെയാണ് കഥ ചുരുളഴിയുന്നത്.

മറ്റു രാജ്യങ്ങളില്‍നടക്കുന്ന വര്‍ഗവിവേചനങ്ങളെ എതിര്‍ക്കുന്ന നാം നമ്മുടെ രാജ്യത്ത് അത് നടക്കുന്നത് ശ്രദ്ധിക്കപ്പെടുന്നില്ലായെന്ന് സംവിധായകന്‍ നാരായണന്‍ കര്‍ത്താ പറഞ്ഞു. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും വിവേചന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്െടന്നും മറ്റു രാജ്യങ്ങളില്‍ പോയി ജീവിക്കുമ്പോള്‍ അതു മനസിലാകുമെന്നും സിനിമ പറയുന്നു.

അനില്‍ കുണ്േടട്ടി (നിര്‍മാണം, കാമറ), അനില്‍ ബാലകൃഷ്ണന്‍ (സംഗീതം), ലെവി ബ്രൌണ്‍ (സംഗീതം), ബിജു നായര്‍ (ഗായകന്‍) എന്നിവരാണ് അണിയറയില്‍ പ്രവര്‍ത്തിച്ചത്. ശ്രീനി കൊല്ല, ഗോപി സമ്പത്ത്, തനൂജ വിജയ്, ബാലു പേര്‍ല, വെങ്കട്ട് എന്നിവരാണ് അഭിനേതാക്കള്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ംംം.ളലിരലാീ്ശല.രീാ