ഹൂസ്റണ്‍ സെന്റ് മേരീസ് ഗാഡലൂപ്പേ തീര്‍ഥാടനം
Friday, March 21, 2014 8:15 AM IST
ഹൂസ്റണ്‍: വലിയ നോമ്പിനോടനുബന്ധിച്ച് സെന്റ് മേരീസ് ക്നാനായ കാത്തലിക് ഇടവകയും സെന്റ് ജോസഫ് സീറോ മലബാര്‍ ഇടവകയും സംയുക്തമായി മെക്സിക്കോ ഗാഡലൂപ്പേ തീര്‍ഥാടനം നടത്തി.

മാര്‍ച്ച് 10 മുതല്‍ 14 വരെ നടന്ന തീര്‍ഥാടനത്തില്‍ അമ്പതോളം വാഹനങ്ങള്‍ പങ്കെടുത്തു. പരി. കന്യാകാമറിയം പ്രത്യക്ഷപ്പെട്ട ഗാഡലൂപ്പേ സന്ദര്‍ശിക്കുവാനും വിവിധ രാജ്യങ്ങളില്‍നിന്നുള്ള തീര്‍ഥാടകരൊടൊപ്പം വിശുദ്ധ ബലിയില്‍ പങ്കെടുക്കാനും സാധിച്ചത് വലിയ ദൈവാനുഭവമാണെന്ന് തീര്‍ഥാടനത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ട്: സജി മരങ്ങാട്ടില്‍