സമസ്ത പ്രസിഡന്റ് എം.എ. അബ്ദുള്‍ഖാദര്‍ മുസ്ലിയാര്‍ക്ക് ദുബായില്‍ സ്വീകരണം
Friday, March 21, 2014 8:14 AM IST
ദുബായ്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി ദുബായിലെത്തിയ നൂറുല്‍ ഉലമാ എം.എ. അബ്ദുള്‍ഖാദര്‍ മുസ്ലിയാര്‍ക്ക് ഐസിഎഫ് , സുന്നി മര്‍ക്കസ്, ദുബായ് സഅദിയ്യ, കമ്മിറ്റികള്‍ സ്വീകരണം നല്‍കി.

ദുബായ് സുന്നി മര്‍ക്കസ് ഓഡിറ്റോറിയത്തില്‍ നല്‍കിയ സ്വീകരണത്തില്‍ സമസ്ത ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍, സഅദിയ്യ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് കുമ്പോള്‍ കെ.എസ്. ആറ്റക്കോയ തങ്ങള്‍, സമസ്ത കേന്ദ്ര മുശാവറ അംഗം എം. അലിക്കുഞ്ഞി മുസ്ലിയാര്‍, സമസ്ത കേരള സുന്നി യുവജന സംഘം ജനറല്‍ സെക്രട്ടറി പേരോട് അബ്ദുള്‍ റഹ്മാന്‍ സഖാഫി, വയനാട് ഖാസി ഹസന്‍ മുസ്ലിയാര്‍, ഡോ. അബ്ദുസലാം, ഷേഖ് ഹുസൈന്‍ കമാലുദ്ദീന്‍ തുടങ്ങിയ പ്രമുഖര്‍ പ്രസംഗിച്ചു. സയിദ് ഷംസുദ്ദീന്‍ ബാഅലവി തങ്ങള്‍ അധ്യക്ഷത വഹിച്ചു. അബ്ദുള്‍ അസീസ് സഖാഫി മമ്പാട് സ്വാഗതം പറഞ്ഞു.