ഫോമ ഓണ്‍ലൈന്‍ മലയാളം സ്കൂളിന് റിക്കാര്‍ഡ് രജിസ്ട്രേഷന്‍
Friday, March 21, 2014 3:47 AM IST
ന്യൂജേഴ്സി: ഫോമയുടെ ഏറ്റവും വലിയ സംരംഭങ്ങളില്‍ ഒന്നായ 'ഓണ്‍ലൈന്‍ മലയാളം സ്കൂളിന്' റിക്കാര്‍ഡ് രജിസ്ട്രേഷന്‍ ലഭിച്ചുവെന്ന് പ്രസിഡന്റ് ജോര്‍ജ് മാത്യു, ജനറല്‍ സെക്രട്ടറി ഗ്ളാഡ്സണ്‍ വര്‍ഗീസ്, ട്രഷറര്‍ വര്‍ഗീസ് ഫിലിപ്പ്, കോര്‍ഡിനേറ്റര്‍ അനില്‍ പുത്തന്‍ചിറ എന്നിവര്‍ അറിയിച്ചു. രജിസ്ട്രേഷന്‍ ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ മിശഹ@ുൌവേലിരവശൃമ.രീാ -ലോ, 732 319 6001 എന്ന നമ്പരിലോ വിളിക്കുക.

നാട്ടിലുള്ള കുടുംബാംഗങ്ങളോടുള്ള ബന്ധം നിലനിര്‍ത്തുന്നതിനും, തലമുറയിലേക്ക് പകരുവാനും, പ്രായമുള്ള മാതാപിതാക്കളോട് ആശയവിനിമയം നടത്തുവാനും, ഒരു അധിക ഭാഷ അറിയുന്നതിനും പ്രാവീണ്യം നേടുന്നതിനും, മലയാളി കൂട്ടായ്മയില്‍ ശരിയായ പങ്കാളിത്തം ലഭിക്കുന്നതിനും ഈ ക്ളാസുകള്‍ പ്രയോജനപ്പെടും.

ഓണ്‍ലൈന്‍ ട്യൂഷന്‍ നല്‍കുന്നതിനായി 2006 മെയ് മാസത്തില്‍ ആരംഭിച്ച ഒരു ഐഎസ്ഒ 9001 സര്‍ട്ടിഫൈഡ് കമ്പനിയാണ് അറ്റ് ഹോം ട്യൂഷന്‍. കഴിഞ്ഞ എട്ടുവര്‍ഷക്കാലമായി ലോകമെമ്പാടും വിശേഷിച്ച് യു.എസ്, യു.കെ, യൂറോപ്പ്, കാനഡ, ഓസ്ട്രേലിയ, ചൈന, മിഡില്‍ ഈസ്റ് തുടങ്ങിയ രാജ്യങ്ങളിലെ കുട്ടികള്‍ക്ക് വളരെ മെച്ചപ്പെട്ട രീതിയില്‍ ഓണ്‍ലൈന്‍ ട്യൂഷന്‍ നല്‍കിവരുന്നു. മാത്സ്, ഇംഗ്ളീഷ്, സയന്‍സ് വിഷങ്ങളിലാണ് മുഖ്യമായും ട്യൂഷന്‍ നല്‍കുന്നത്. ഗ്രേഡ് 3 മുതല്‍ കോളജ് തലം വരെയുള്ള കുട്ടികള്‍ പഠിതാക്കളായുണ്ട്. കൂടാതെ ടഅഠ,ജടഅഠ, ഠഛഋഎഘ, അഇഠ,കഋഘഠട എന്നിവയിലും മികച്ച വിജയം നേടുവാന്‍ അറ്റ് ഹോം ട്യൂഷന്‍ സഹായിക്കുന്നു. ഇതുവരെ 65,000-ല്‍ അധികം ക്ളാസുകള്‍ എടുത്തിട്ടുണ്ട്.

ഓണ്‍ലൈന്‍ ട്യൂഷന് 'വൈറ്റ് ബോര്‍ഡ് ടെക്നോളജി' ഉപയോഗിക്കുന്നുവെന്നതാണ് അറ്റ് ഹോമിന്റെ ഒരു പ്രത്യേകത. അതിനാല്‍ കുട്ടികള്‍ക്ക് സംശയങ്ങള്‍ ദുരീകരിക്കാനും, ആശയവിനിമയം സുഗമമാക്കുവാനും സഹിയിക്കുന്നതോടൊപ്പം പാഠ്യവിഷയങ്ങള്‍ വേഗത്തില്‍ മനസ്സിലാക്കുന്നതിനും കുട്ടികളെ സഹായിക്കുന്നു. മാസംതോറും ടെസ്റ് പേപ്പര്‍, റിപ്പോര്‍ട്ട് കാര്‍ഡ്, ഹോം വര്‍ക്ക് അസിസ്റന്‍സ്, പ്രാക്ടിക്കല്‍സ് എന്നിവയും അറ്റ് ഹോമിന്റെ പ്രത്യേകതകളാണ്.

ക്ളാസിലുടനീളം ലളിതമായ മലയാളമാണ് ഉപയോഗിക്കുന്നത്. ആവശ്യമെങ്കില്‍ ഇംഗ്ളീഷില്‍ ഇത് വിശദീകരിക്കുകയും ചെയ്യും. രസകരമായ വര്‍ണ്ണനകള്‍, സംഭാഷങ്ങള്‍ എന്നിവയിലൂടെയുള്ള അവതരണം കുട്ടികളെ ക്ളാസില്‍ ആകര്‍ഷിച്ച് ഇരുത്തുന്നു. ചുരുക്കത്തില്‍ വളരെ കുറിച്ച് എണ്ണം ക്ളാസുകള്‍കൊണ്ട് മലയാളഭാഷയുടെ അത്ഭുതലോകത്തേക്ക് കുട്ടികളെ എത്തിക്കുവാന്‍ ഇതുമൂലം സാധിക്കുമെന്ന് ഉറപ്പാക്കാം. രജിസ്ട്രേഷന്‍ ളീാമമ.രീാ ലൂടെയും ചെയ്യാവുന്നതാണ്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം