നടന്‍ ജോസഫ് കൊട്ടാരം അമേരിക്കയില്‍ നിര്യാതനായി
Friday, March 21, 2014 3:45 AM IST
ഫിലഡല്‍ഫിയ : എണ്‍പതുകളില്‍ വിവിധ മലയാളം സിനിമകളില്‍ സഹനടനായി അഭിനയിച്ച ജോസഫ് കൊട്ടാരം നിര്യാതനായി. 1974 -കളില്‍ സിആര്‍പിഎഫില്‍ ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹം 1981 ല്‍ ആണ് അഭിനയരംഗത്തേക്ക് കടന്നത്. സംവിധായകന്‍ പി.ജി. പരമേശ്വരന്റെ സംഘര്‍ഷം എന്ന സിനിമയിലൂടെയാണ് സിനിമാരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. പ്രേംനസീര്‍, ശ്രീവിദ്യ, സീമ എന്നിവരോടൊപ്പമാണ് അദ്ദേഹം ആദ്യം അഭിനയിച്ചത്.

യുഎന്‍ ഡെലിഗേഷനില്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥനായി ആഫ്രിക്കയിലെ വിവിധ സ്ഥലങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.

മേരി ജോസഫാണ് ഭാര്യ. ധോണി (യുഎസ്എ), ഡോളി (ഫുജൈറ, യുഎഇ) എന്നിവരാണ് മക്കള്‍. സുനില്‍ (മീനത്തേക്കോണില്‍, മിത്രക്കരി), എമിലിന്‍ (പുതുപ്പറമ്പില്‍, കുമരകം) എന്നിവരാണ് ജാമാതാക്കള്‍. ഉലി, ഉലഹമില്യ, ങമലേേമ എന്നിവര്‍ പേരക്കുട്ടികളാണ്. നാല് സഹോദരിമാരും,

കോട്ടയം മുട്ടുചിറ സ്വദേശിയായ ജോസഫ് കൊട്ടാരം 2001 ലാണ് അമേരിക്കയിലേക്ക് കുടിയേറിയത്. 1996 മുതല്‍ ആയുര്‍വേദത്തില്‍ റജിസിറ്റേര്‍ഡ് മെഡിക്കല്‍ പ്രാക്ടീഷന്‍ ആയും പ്രാക്ടീറ്റ് ചെയ്തിട്ടുണ്ട്. ആയുര്‍വേദം അമേരിക്കയില്‍ ആദ്യം അവതരിപ്പിച്ചവരില്‍ ഒരാളാണ് ജോസഫ് കൊട്ടാരം. സീറോ മലബാര്‍ പള്ളിയുടെ ആരംഭകാല പ്രവര്‍ത്തകനാണ്.

പൊതുദര്‍ശനവും സംസ്കാര ശുശ്രൂഷകളും മാര്‍ച്ച് 23-ന് ഞായറാഴ്ച വൈകിട്ട് 6 മുതല്‍ 8.30 വരെ സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ചില്‍ (608 ണലഹവെ ഞീമറ, ട. ഠവീാമ ട്യൃീ ങമഹമയമൃ ഇവൌൃരവ) നടക്കും.

മാര്‍ച്ച് 24-ന് തിങ്കളാഴ്ച രാവിലെ 9 മുതല്‍ 9.30 വരെ സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ചില്‍ (608 ണലഹവെ ഞീമറ, ട. ഠവീാമ ട്യൃീ ങമഹമയമൃ ഇവൌൃരവ) പൊതുദര്‍ശനവും സംസ്കാര ശുശ്രൂഷകളും തുടര്‍ന്ന് ഔവര്‍ ലേഡി ഓഫ് ഗ്രേയ്സ് സെമിത്തേരിയില്‍ (ഛൌൃ ഘമറ്യ ീള ഏൃമരല ഇലാലൃ്യ 1215 ടൌുലൃ ഒശഴവംമ്യ. ഘമിഴവീൃില ജഅ 19047) സംസ്കാരവും നടക്കും.

സംസ്കാര ശുശ്രൂഷകളില്‍ മാണ്ഡ്യ രൂപതാ മെത്രാന്‍ ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ട്, ഫാ. ജോണിക്കുട്ടി പുലീശേരി (ഢശരമൃ, ട. ഠവീാമ ട്യൃീ ങമഹമയമൃ ഇവൃരവ, 608 ണലഹവെ ഞീമറ) എന്നിവര്‍ സംബന്ധിക്കും. വിന്‍സന്റ് ഇമ്മാനുവല്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം