സീറോ മലബാര്‍ മിഷന്‍ ഗാര്‍ഫീല്‍ഡ് ദേവാലയ നിര്‍മാണ ധനശേഖരണത്തിന് തുടക്കമായി
Thursday, March 20, 2014 8:17 AM IST
ന്യൂജേഴ്സി: വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ സീറോ മലബാര്‍ മിഷന്‍ ഗാര്‍ഫീല്‍ഡിന്റെ കീഴിലുള്ള പുതിയ ദേവാലയ നിര്‍മാണത്തിന്റെ ധനശേഖരണത്തിന് പ്രാര്‍ഥനാനിര്‍ഭരമായ അന്തരീക്ഷത്തില്‍ തുടക്കമായി.

ഇതിന്റെ ഭാഗമായി നടത്തുന്ന ബെസ്റ് ആക്ടേഴ്സ് സ്റേജ് ഷോയുടെ ടിക്കറ്റ് വിതരണോദ്ഘാടനം മിഷന്‍ ഡയറക്ടര്‍ ഫാ. ജേക്കബ് ക്രിസ്റി പരിപാടിയുടെ മുഖ്യ സ്പോണ്‍സറും ഇടവകാംഗവുമായ ഡോ. ജെയിംസ് ഏബ്രഹാമിന് ആദ്യ ടിക്കറ്റ് നല്‍കി നിര്‍വഹിച്ചു.

ചടങ്ങില്‍ നിരവധി ഇടവകാംഗങ്ങള്‍ 500 മുതല്‍ 4000 ഡോളറുകളുടെ സ്പോണ്‍സര്‍ഷിപ്പ് ഏറ്റുവാങ്ങി. 40,000 ഡോളറായിരുന്നു ആദ്യദിനത്തില്‍ ടിക്കറ്റ് വില്‍പ്പനയില്‍നിന്നുള്ള വരുമാനം. ഇടവക ട്രസ്റിമാരായ ബിനു ജോണ്‍, ബാബു ജോസഫ്, ജോയി ചാക്കപ്പന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. സ്പോണ്‍സര്‍ഷിപ്പില്‍ പങ്കാളികളായ ഉദാരമതികളായ ഇടവകാംഗങ്ങള്‍ക്ക് ഫാ. ജേക്കബ് ക്രിസ്റി നന്ദി പറഞ്ഞു.

മലയാളത്തിലെ പ്രമുഖ സിനിമാതാരങ്ങളും ഗായകരും അണിനിരക്കുന്ന ബെസ്റ് ആക്ടേഴ്സ് ഷോ മേയ് ഒമ്പതിനാണ് അരങ്ങേറുക. ഒരേ സമയം നാലായിരത്തോളം പേര്‍ക്ക് പരിപാടി നേരിട്ട് കാണാവുന്ന ന്യൂജേഴ്സിയിലെ എലിസബത്തിലെ റിറ്റ്സ് തിയേറ്ററില്‍ നടക്കുന്ന പരിപാടി കാണികള്‍ക്ക് പുത്തന്‍ ദൃശ്യവിരുന്നൊരുക്കും.

കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റിനും ജോയി ചാക്കപ്പന്‍ 201 563 6294, ബിനു ജോണ്‍ 973 652 8890, ബാബു ജോസഫ് 201 403 1179, ജോസഫ് ഇടിക്കുള 201 421 5303, ഫാ. ജേക്കബ് ക്രിസ്റി 281 904 6622.

റിപ്പോര്‍ട്ട്: രാജു പള്ളത്ത്