വനിതാവേദി കുവൈറ്റ് ലോക വനിതാദിനം ആഘോഷിച്ചു
Thursday, March 20, 2014 8:16 AM IST
കുവൈറ്റ് സിറ്റി: കുവൈറ്റിലെ വനിതകളുടെ കൂട്ടായ്മയായ വനിതാവേദി കുവൈറ്റ് ലോക വനിതാദിനം ആഘോഷിച്ചു. പ്രസിഡന്റ് വത്സമ്മ ജോര്‍ജിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടികള്‍ കല കുവൈറ്റ് പ്രസിഡന്റ് ജെ.സജി ഉദ്ഘാടനം നിര്‍വഹിച്ചു. സിന്ധു സുരേന്ദ്രന്‍ വനിതാദിന സന്ദേശം നല്‍കി.

പരിപാടിയുടെ ഭാഗമായി ആയൂര്‍വേദ വിധികളെകുറിച്ച് ഡോ. അനൂപും, ഹോമിയോപ്പതി ചികിത്സാ രീതികളെ സംബന്ധിച്ച് ഡോ. ലൈല ചെറിയാനും ക്ളാസെടുത്തു. രക്ഷിതാക്കളും ശിശു സംരക്ഷണവും എന്ന വിഷയത്തില്‍ സജിത സഖറിയ പ്രബന്ധം അവതരിപ്പിച്ചു പ്രസംഗിച്ചു.

തുടര്‍ന്ന് അമ്മയ്ക്കൊരു പാട്ട് എന്ന കവിത ശാന്ത ആര്‍. നായര്‍ സദസിനു മുമ്പാകെ ചൊല്ലി. ആഘോഷപരിപാടികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് സാം പൈനുംമൂട്, ജെ.ആല്‍ബര്‍ട്ട് എന്നിവരും പ്രസംഗിച്ചു. സമ്മേളനത്തിന് ജനറല്‍ സെക്രട്ടറി ശ്യാമള നാരായണന്‍ സ്വാഗതവും ടോളി തോമസ് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍