പ്രഫ. ഫിലിപ്പ് തോമസ് ഭദ്രാസന കൌണ്‍സില്‍ ട്രസ്റ്റി സ്ഥാനാര്‍ഥി
Thursday, March 20, 2014 8:13 AM IST
ഫാര്‍മേഴ്സ്ബ്രാഞ്ച്: മാര്‍ത്തോമ ചര്‍ച്ച് ഓഫ് ഡാളസ് ഫാര്‍മേഴ്സ് ബ്രാഞ്ചില്‍ നിന്നും നോര്‍ത്ത് അമേരിക്ക യൂറോപ്പ് മാര്‍ത്തോമ ഭദ്രാസന അസംബ്ളിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വിജയം നേടിയ പ്രഫ. ഫിലിപ്പ് തോമസ് ഭദ്രാസന കൌണ്‍സില്‍ ട്രസ്റ്റി സ്ഥാനത്തേക്ക് മത്സരിക്കുന്നു.

ഏപ്രില്‍ നാലിന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ നാല് പ്രചാരണ ട്രസ്റ്റി സ്ഥാനത്തേക്കു നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിച്ചിരിക്കുന്നത്.

മാര്‍ത്തോമ ചര്‍ച്ച് ഓഫ് ഡാളസ് ഇടവക വൈസ് പ്രസിഡന്റ് ട്രസ്റ്റി മാര്‍ത്തോമ ഫെസ്റ്റ് കോഓര്‍ഡിനേറ്റര്‍ എന്നീ നിലകളില്‍ മാര്‍ത്തോമ സഭയില്‍ സ്തുത്യര്‍ഹ സേവനം അനുഷ്ഠിച്ചിട്ടുളള പ്രഫസര്‍ ഫിലിപ്പ് തോമസ് ഡാലസ് ബ്രൂക്ക് ഹേവന്‍ കമ്യുണിറ്റി കോളജ് അക്കൌണ്ടിംഗ് വിഭാഗത്തില്‍ അധ്യാപകനാണ്.

ഡാളസിലെ സാമൂഹ്യ,സംസ്കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായ പ്രഫസര്‍ ഡാളസിലെ അറിയപ്പെടുന്ന ഒരു സിപിഎകാരനാണ്. ഭദ്രാസനാധിപന്‍ പ്രത്യേക താത്പര്യമെടുത്ത് രൂപീകരിച്ച അന്വേഷണ കമ്മീഷന്‍ അംഗമായിരുന്ന പ്രഫ. ഫിലിപ്പ് നിഷ്പക്ഷമായ രീതിയില്‍ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്നു.

ഭദ്രാസന ട്രസ്റ്റിയായി പ്രഫസര്‍ ഫിലിപ്പ് തോമസ് തെരഞ്ഞെടുക്കുന്നത് ഭദ്രാസന വളര്‍ച്ചയെ ത്വരിതപ്പെടുത്തും. അമേരിക്ക യൂറോപ്പ് കാനഡ എന്നീ സ്ഥലങ്ങളില്‍ നിന്നുളള അസംബ്ളി മെംബര്‍മാര്‍ പിന്തുണ അറിയിച്ചതായി പ്രഫസര്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍