യുഡിഎഫ് സ്ഥാനാര്‍ഥി എം.ഐ. ഷാനവാസിനെ വിജയിപ്പിക്കുക
Thursday, March 20, 2014 8:11 AM IST
ജിദ്ദ: വയനാട് പാര്‍ലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി എം.ഐ. ഷാനവാസിനെ വമ്പിച്ച ഭുരിപക്ഷത്തോടെ വിജയിപ്പിക്കുന്നതിന് ആവശ്യമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുവാന്‍ ഒഐസിസി ജിദ്ദ വയനാട് ജില്ലാ കമ്മിറ്റി തിരുമാനിച്ചു.

ഇപ്പോള്‍ നാട്ടിലുള്ള പ്രസിഡന്റ് അലവിക്കുട്ടി കണിയാമ്പറ്റയുടെ നേതൃത്വത്തില്‍ മണ്ഡലത്തില്‍ പ്രചാരണം ശക്തമാകുവാനും തിരുമാനിച്ചു. മണ്ഡലത്തിലെ മുഴുവന്‍ പ്രവാസികളുടെ ബന്ധുക്കളെ യുഡിഎഫിനു അനുകൂലമായി വോട്ടു രേഖപെടുത്തുവാന്‍ ടെലഫോണ്‍ പ്രചാരണം ഊര്‍ജിതമാക്കും. വിപുലമായ കണ്‍വന്‍ഷന്‍ അടുത്ത ശനിയഴ്ച നടത്തുവാനും തിരുമാനിച്ചു.

പ്രവര്‍ത്തക യോഗത്തില്‍ അഷറഫ് ബത്തേരി അധ്യക്ഷത വഹിച്ചു. ഒഐസിസി ഗ്ളോബല്‍ കമ്മിറ്റി അംഗം കെ.ടി.എ. മുനീര്‍ ഉദ്ഘാടനം ചെയ്തു. റഷീദ് കൊളത്തറ, സക്കീര്‍ ഹുസൈന്‍ എടവണ്ണ, ബഷീര്‍ പരുത്തികുന്നന്‍, വി. ഫസല്‍, അഷ്റഫ് വാകേരി, സിദ്ദിഖ് അബലവയല്‍ എന്നിവര്‍ പ്രസംഗിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0532312349, 0532611142.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍