തൊഴിലന്വേഷകര്‍ക്ക് ആര്‍എസ്സി ജോബ് സെല്‍
Thursday, March 20, 2014 8:10 AM IST
റിയാദ്: പ്രവാസികള്‍ക്ക് തൊഴിലവസരങ്ങള്‍ പരിചയപ്പെടുത്തുന്നതില്‍ ആര്‍എസ്സി ജോബ് സെല്‍ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാകുന്നു. റിസാല സ്റഡി സര്‍ക്കിള്‍ ഗള്‍ഫ് കൌണ്‍സില്‍ വിസ്ഡം സമിതിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആര്‍എസ്സി ജോബ് സെല്‍ വെബ് സൈറ്റിനും ഫൈസ്ബുക്ക് പേജിനും വന്‍സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് സാങ്കേതിക വിഭാഗം കൈകാര്യം ചെയ്യുന്ന അഹ്മദ് ഷെറിന്‍ ഉദുമ പറഞ്ഞു.

ജിസിസി രാഷ്ട്രങ്ങളിലെ തൊഴിലവസരങ്ങള്‍ ദിനേന പരിചയപ്പെടുത്തുന്ന പേജില്‍ നൂറിലധികം പേരാണ് പ്രതിദിനം സന്ദര്‍ശിക്കുന്നത്. ംംം.ളയ.രീാ/ൃരെഷീയരലഹഹ എന്ന പേജിന് പുറമെ, ംംം.ൃരീിെഹശില.ീൃഴ/ഷീയ എന്ന ജോബ് പോര്‍ട്ടലും പ്രവര്‍ത്തിക്കുന്നുണ്ട്്. തൊഴിലന്വേഷകര്‍ക്കും തൊഴില്‍ ദാതാക്കള്‍ക്കും ഇവ ഒരു പോലെ പ്രയോജനകരമാണ്.

പ്രവാസികള്‍ക്ക് തൊഴില്‍-വിദ്യാഭ്യാസ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് ആര്‍എസ്സി ഗള്‍ഫ് കൌണ്‍സിലിന് കീഴില്‍ വിസ്ഡം സമിതി പ്രവര്‍ത്തിക്കുന്നു.  കേരളത്തിലെ മിടുക്കരും എന്നാല്‍ സാമ്പത്തികമായി വിഷമിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് തൊഴിലധിഷ്ഠതവും ഗവേഷണ, സിവില്‍ സര്‍വീസ് മേഖലയിലും അഭിരുചിക്കനുസരിച്ച് ഉന്നത വിദ്യാഭ്യാസം നേടുന്നതിന് സ്കോളര്‍ഷിപ്പ് പദ്ധതിയും സാമൂഹ്യപ്രതിബദ്ധത ഉറപ്പു വരുത്തുന്നതിനൂള്ള നിരന്തര മാര്‍ഗനിര്‍ദ്ദേശവും വിസ്ഡം സമിതിക്ക് കീഴില്‍ നടക്കുന്നു.  

വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ വര്‍ഷം തോറും നടക്കുന്ന അഭിരുചി പരീക്ഷയിലൂടെയുടെയാണ് വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നത്. മുഴുവന്‍ ഗള്‍ഫ് രാജ്യങ്ങളിലും അതത് രാജ്യങ്ങളിലെ സോണ്‍ തലത്തിലും വിസ്ഡം സമിതികള്‍ പ്രവര്‍ത്തിക്കുന്നു. പ്രവാസികള്‍ക്ക് തൊഴിലധിഷ്ഠിധവും, വൈദഗ്ധ്യ വികസന പരിശീലനങ്ങളും വിസ്ഡം സമിതി സോണുകളില്‍ നടത്തിവരുന്നതായി വിസ്ഡം സമിതി ഗള്‍ഫ് കണ്‍വീനര്‍ പി.ടി. ഖാസിം പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍