മുസ്ലിം യൂത്ത് ലീഗ് നേതാക്കള്‍ ജിദ്ദയില്‍
Thursday, March 20, 2014 8:10 AM IST
ജിദ്ദ: മലപ്പുറം ജില്ലാ കെഎംസിസി നാളെ നടത്തുന്ന തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ മലപ്പുറം ജില്ലാ മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് നൌഷാദ് മണ്ണിശേരി ജനറല്‍ സെക്രട്ടറി ഉസ്മാന്‍ താമരത്ത് എന്നിവര്‍ പ്രസംഗിക്കും.

നാളെ വൈകുന്നേരം എട്ടിന് ശറഫിയ ഇമ്പാല വില്ല ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ എല്ലാ മണ്ഡലം പഞ്ചായത്ത് ഏരിയ ഭാരവാഹികളും പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് മലപ്പുറം ജില്ലാ കെഎംസിസി നേതാക്കള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍