ഖുശ്വന്ത് സിംഗിന്റെ മരണത്തില്‍ റിയാദ് മീഡിയാ ഫോറം അനുശോചിച്ചു
Thursday, March 20, 2014 8:09 AM IST
റിയാദ്: പ്രമുഖ പത്രപ്രവര്‍ത്തകനും എഴുത്തുകാരനും ചരിത്രഗവേഷകനുമായ ഖുശ്വന്ത് സിംഗിന്റെ നിര്യാണത്തില്‍ റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം അനുശോചിച്ചു.

ഇന്ത്യന്‍ സ്വാതന്ത്യ്ര സമരചരിത്രം നിഷ്പക്ഷമായി രേഖപ്പെടുത്തുകയും നവഭാരത സൃഷ്ടിക്ക് തന്റെ ലേഖനങ്ങളിലൂടെ ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്ത ധീരനായ പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായിരുന്നു ഖുശ്വന്ത് സിംഗ് എന്ന് മീഡിയാ ഫോറം അനുസ്മരിച്ചു.

തനിക്ക് സത്യമെന്ന് ബോധ്യപ്പെടുന്ന കാര്യങ്ങള്‍ തുറന്ന് പറയാന്‍ മടി കാണിക്കാതിരുന്ന ഖുശ്വന്ത് സിംഗ് പത്രപ്രവര്‍ത്തകര്‍ക്ക് മാതൃകയാണെന്നും അദ്ദേഹത്തിന്റെ രചനകള്‍ എന്നും വായനാലോകത്തിന് മുതല്‍ക്കൂട്ടാകുമെന്നും പ്രസിഡന്റ് ബഷീര്‍ പാങ്ങോടും ജനറല്‍ സെക്രട്ടറി നജീം കൊച്ചുകലുങ്കും നല്‍കിയ സംയുക്ത അനുശോചനക്കുറുപ്പില്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍