ഡോ. മാത്യു വര്‍ഗീസിനെ ഫൊക്കാനാ ജോയിന്റ് ട്രഷറര്‍ സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശം ചെയ്തു
Thursday, March 20, 2014 4:12 AM IST
ഡിട്രോയിറ്റ്: ജൂലൈ മാസത്തില്‍ ഷിക്കാഗോയില്‍ നടക്കുന്ന ഫൊക്കാനാ കണ്‍വെന്‍ഷന്‍ തെരഞ്ഞെടുപ്പില്‍ ജോയിന്റ് ട്രഷറര്‍ സ്ഥാനത്തേക്ക് ഡോ. മാത്യു വര്‍ഗീസിന്റെ (രാജന്‍) പേര് ഡിട്രോയിറ്റ് കേരളാ ക്ളബ് നാമനിര്‍ദേശം ചെയ്തു. മിഷിഗണ്‍ മലയാളി അസോസിയേഷന്‍ പൂര്‍ണ്ണപിന്തുണയും വാഗ്ദാനം ചെയ്തു.

ഫൊക്കാനയുടെ ഈവര്‍ഷത്തെ ജോയിന്റ് സെക്രട്ടറിയാണ് ഡോ. മാത്യു വര്‍ഗീസ്. ഡിട്രോയിറ്റ് കേരളാ ക്ളബിന്റെ മുന്‍ പ്രസിഡന്റ്, ബോര്‍ഡ് ഓഫ് ട്രസ്റി സെക്രട്ടറി, ഡിട്രോയിറ്റ് സെന്റ് തോമസ് ചര്‍ച്ച് സെക്രട്ടറി, ഓര്‍ത്തഡോക്സ് സഭയുടെ മുന്‍ അമേരിക്കന്‍ ഭദ്രാസന കൌണ്‍സില്‍ മെമ്പര്‍, ഫൊക്കാനാ ഡിട്രോയിറ്റ് സെപ്ല്ലിംഗ് ബീ കോമ്പറ്റീഷന്‍ ഡയറക്ടര്‍, കഴിഞ്ഞവര്‍ഷം ഡിട്രോയിറ്റില്‍ വെച്ച് നടത്തിയ സൌത്ത് വെസ്റ് ഭദ്രാസന അസംബ്ളി കമ്മിറ്റിയുടെ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം