ഡോ. കെ.ജെ യേശുദാസ് സംഗീതനിശയുടെ വെബ്സൈറ്റ് സജ്ജമായി
Thursday, March 20, 2014 4:12 AM IST
ഡാളസ്: ഡാളസ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയുടെ പുനര്‍നിര്‍മ്മാണ ധനശേഖരണാര്‍ത്ഥം നടത്തുവാന്‍ തീരുമാനിച്ച പത്മഭൂഷണ്‍ ഡോ.കെ.ജെ. യേശുദാസ് സംഗീതനിശ 'യെസ്റര്‍ഡേ ആന്‍ഡ് ടുഡേ'യുടെ വെബ്സൈറ്റ് സജ്ജമായി. ംംം.്യലൌറമ2014.രീാ എന്നതാണ് വെബ്സൈറ്റിന്റെ പേര്. ഇതുവഴി പ്രോഗ്രാമിന്റെ ടിക്കറ്റുകള്‍ ലഭ്യമാണ്.

പ്രസ്തുത താരനിശ 2014 മെയ് മാസം 24-ന് വൈകിട്ട് 6 മണിക്ക് ഡാളസ് മ്യൂസിക് ഹാളില്‍ നടക്കും. യേശുദാസിനൊപ്പം വിജയ് യേശുദാസ്, ശ്വേതാ മോഹന്‍, രമ്യാനമ്പീശന്‍ എന്നിവരും പങ്കെടുക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 214 738 5236, 469 499 6559, 214 289 9192, 214 326 2583 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം