ക്നാനായ കണ്‍വന്‍ഷന്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
Wednesday, March 19, 2014 8:01 AM IST
ഷിക്കാഗോ: വടക്കേ അമേരിക്കയിലെ ക്നാനായ സംഘടനകളുടെ മാതൃസംഘടനയായ കെസിസിഎന്‍എയുടെ നേതൃത്വത്തില്‍ നടക്കുന്ന 11-ാമത് കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ ധ്രുതഗതിയില്‍ പുരോഗമിക്കുന്നു. ഷിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ ആതിഥേയത്വത്തില്‍ മക്കോര്‍മിക് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന കണ്‍വന്‍ഷന്‍ ഒരു ചരിത്രസംഭവമാക്കുവാനുള്ള തയാറെടുപ്പുകളാണ് നടന്നുകൊണ്ടിരിക്കുന്നത്.

കണ്‍വന്‍ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ. മാത്യു തിരുനെല്ലിപറമ്പിലിന്റെയും ജനറല്‍ കണവീനര്‍ സിറിയക് കൂവക്കാട്ടിലിന്റെയും ഷിക്കാഗോ കെസിഎസ് പ്രസിഡന്റ് ജോര്‍ജ് തോട്ടപ്പുറത്തിന്റെയും നേതൃത്വത്തില്‍ വളരെ ഭംഗിയായും ചിട്ടയോടുകൂടിയുമായ പ്രവര്‍ത്തങ്ങളാണ് നടക്കുന്നതെന്ന് കെസിസിഎന്‍എ പ്രസിഡന്റ് ടോമി മ്യാല്‍ക്കരപ്പുറം പ്രസ്താവിച്ചു. കണ്‍വന്‍ഷന്റെ പ്രവര്‍ത്തങ്ങള്‍ വിലയിരുത്തുവാനായി കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ഡോ. മാത്യു ജോസഫിന്റെ അധ്യക്ഷതയില്‍ ഷിക്കാഗോയിലെ മുഴുവന്‍ കമ്മിറ്റികളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള മീറ്റിംഗ് കൂടുകയുണ്ടായി. ജനറല്‍ കണ്‍വീനര്‍ സിറിയക് കൂവക്കാട്ടില്‍ കണ്‍വന്‍ഷന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയുണ്ടായി. ഇത്തവണത്തെ കണ്‍വന്‍ഷനില്‍ ഷിക്കാഗോ കെസിഎസിന്റെ ആഭിമുഖ്യത്തില്‍ വൈവിധ്യങ്ങളായ അനേകം പരിപാടികളാണ് ഒരുങ്ങുന്നതെന്നും ഇതിനായി വിവിധ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ ഇതിനോടകം തന്നെ ആരംഭിച്ചുകഴിഞ്ഞെന്നും കെസിഎസ് പ്രസിഡന്റ് ജോര്‍ജ് തോട്ടപ്പുറം, മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ ജെസ്മോന്‍ പുറമഠത്തില്‍, ജൂബി വെന്നലശേരിയില്‍, ബാബു തൈപ്പറമ്പില്‍, ജസ്റിന്‍ തെങ്ങനാട്ട് എന്നിവര്‍ അറിയിച്ചു. കണ്‍വന്‍ഷന്‍ സബ് കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തുകയുണ്ടായി. വിവിധ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന മികവുറ്റ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്നും അതുകൊണ്ടുതന്നെ കണ്‍വന്‍ഷന്‍ മഹത്തായ ഒരു വിജയമായി മാറുമെന്നും ഡോ. മാത്യു തിരുനെല്ലിപ്പറമ്പില്‍ പറഞ്ഞു. കണ്‍വന്‍ഷന്റെ വിജയത്തിനായി കെസിസിഎന്‍എ നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചും അവയുടെ പുരോഗതിയെക്കുറിച്ചും ജനറല്‍ കണ്‍വീനര്‍ സിറിയക് കൂവക്കാട്ടില്‍ പ്രസം

ഗിച്ചു. കണ്‍വീനര്‍ സണ്ണി മുണ്ടപ്ളാക്കില്‍ സബ് കമ്മിറ്റികളെ അനുമോദിക്കുകയും അവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും അറിയിച്ചു. കണ്‍വന്‍ഷന്റെ രജിസ്ട്രേഷന് മികവുറ്റ പ്രതികരണമാണ് ലഭിക്കുന്നതെന്നും ഇതിനോടകം ആയിരത്തിനടത്ത് കുടുംബങ്ങള്‍ രജിസ്റര്‍ ചെയ്ത് കഴിഞ്ഞുവെന്നും കെസിസിഎന്‍എ ഉദ്ദേശിക്കുന്നപോലെ തന്നെ മാര്‍ച്ച് 31 ന് മുമ്പായി രജിസ്ട്രേഷന്‍ അവസാനിക്കുമെന്നും ഷിക്കാഗോ ആര്‍വിപി ദീപു കണ്ടാരപ്പള്ളിയില്‍ അറിയിക്കുകയും കെസിസിഎന്‍എ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ അഭിനന്ദനങ്ങളും ആശംസയും കണ്‍വന്‍ഷന്‍ കമ്മിറ്റി അംഗങ്ങളെ അറിയിച്ചു.

റിപ്പോര്‍ട്ട്: സൈമണ്‍ മുട്ടത്തില്‍